image

14 Sep 2022 6:49 AM GMT

Bond

ബോണ്ടിലൂടെ 400 കോടി രൂപ സമാഹരിക്കാനൊരുങ്ങി ശ്രീറാം സിറ്റി യൂണിയന്‍

MyFin Bureau

ബോണ്ടിലൂടെ 400 കോടി രൂപ സമാഹരിക്കാനൊരുങ്ങി ശ്രീറാം സിറ്റി യൂണിയന്‍
X

Summary

ഡെല്‍ഹി: സ്വകാര്യ ഇടപാടിന്റെ അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 400 കോടി രൂപ വരെ കട മൂലധനം സമാഹരിക്കാന്‍ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ലക്ഷ്യമിടുന്നു. കമ്പനിയുടെ ബാങ്കിംഗ് ആന്‍ഡ് സെക്യൂരിറ്റീസ് മാനേജ്മെന്റ് കമ്മിറ്റി 200 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂവിലൂടെ സുരക്ഷിതവും ലിസ്റ്റുചെയ്തതുമായ റിഡീം ചെയ്യാവുന്ന ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനുള്ള തീരുമാനം അംഗീകരിച്ചു. ബാക്കി 200 കോടി രൂപ വരെ ഗ്രീന്‍ ഷൂ ഓപ്ഷനുമായി മൊത്തം 400 കോടി രൂപയാണ് സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സ്വകാര്യ ഇടപാടിന്റെ […]


ഡെല്‍ഹി: സ്വകാര്യ ഇടപാടിന്റെ അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 400 കോടി രൂപ വരെ കട മൂലധനം സമാഹരിക്കാന്‍ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് ലക്ഷ്യമിടുന്നു. കമ്പനിയുടെ ബാങ്കിംഗ് ആന്‍ഡ് സെക്യൂരിറ്റീസ് മാനേജ്മെന്റ് കമ്മിറ്റി 200 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂവിലൂടെ സുരക്ഷിതവും ലിസ്റ്റുചെയ്തതുമായ റിഡീം ചെയ്യാവുന്ന ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനുള്ള തീരുമാനം അംഗീകരിച്ചു.

ബാക്കി 200 കോടി രൂപ വരെ ഗ്രീന്‍ ഷൂ ഓപ്ഷനുമായി മൊത്തം 400 കോടി രൂപയാണ് സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. സ്വകാര്യ ഇടപാടിന്റെ അടിസ്ഥാനത്തില്‍ ഒന്നോ അതിലധികമോ തവണകളായി ഫണ്ട് ശേഖരിക്കും.

പ്രിന്‍സിപ്പല്‍ പ്രൊട്ടക്റ്റഡ് മാര്‍ക്കറ്റ്-ലിങ്ക്ഡ് നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (പിപി-എംഎല്‍ഡി) സ്വഭാവത്തിലുള്ള ബോണ്ടുകള്‍ക്ക് 10 ലക്ഷം രൂപ വീതം മുഖവിലയുണ്ടാകുമെന്ന് ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. തങ്ങളുടെ ഗ്രൂപ്പ് കമ്പനിയായ ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുമായി (എസ്ടിഎഫ്സി) ലയിക്കുന്നതിന് മുന്നോടിയായാണ് ധനസമാഹരണം.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഈ ലയനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനത്തിന് ശേഷം ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന് സ്ഥാപനം രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായി മാറും.