image

13 Jan 2022 1:12 AM GMT

Bond

കടപ്പത്ര വിപണി ഇതാണ്

MyFin Desk

കടപ്പത്ര വിപണി ഇതാണ്
X

Summary

കടപ്പത്ര നിക്ഷേപങ്ങള്‍ക്ക് ഓഹരികളെ അപേക്ഷിച്ച് വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകളെ ഉണ്ടാകാറുള്ളു.


ഏതൊരു സമ്പദ് വ്യവസ്ഥയിലേയും നിര്‍ണായക ഘടകങ്ങളിലൊന്നാണ് കടപ്പത്ര വിപണി. വായ്പകളുടെ വിപണിയാണിത്. ഇവിടെ ഇടപാടുകള്‍ കൂടുതലും...

ഏതൊരു സമ്പദ് വ്യവസ്ഥയിലേയും നിര്‍ണായക ഘടകങ്ങളിലൊന്നാണ് കടപ്പത്ര വിപണി. വായ്പകളുടെ വിപണിയാണിത്. ഇവിടെ ഇടപാടുകള്‍ കൂടുതലും നടത്തുന്നത് ബ്രോക്കര്‍മാര്‍, വലിയ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വ്യക്തിഗത നിക്ഷേപകര്‍ എന്നിവര്‍ തമ്മിലാണ്. ഇന്ത്യന്‍ കടപ്പത്ര വിപണി പരമ്പരാഗതമായി ഒരു മൊത്തക്കച്ചവട വിപണിയാണ്. കടപ്പത്രങ്ങളിലെ (debt securities) നിക്ഷേപങ്ങള്‍ക്ക് ഇക്വിറ്റി നിക്ഷേപങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അപകട സാധ്യതയേ ഉള്ളു. കൂടാതെ നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ വരുമാനമേ ലഭിക്കുകയുള്ളു.

കടപ്പത്ര നിക്ഷേപങ്ങള്‍ക്ക് ഓഹരികളെ അപേക്ഷിച്ച് വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകളെ ഉണ്ടാകാറുള്ളു. ഒരു കമ്പനി ലിക്വിഡേറ്റ് (ബാധ്യതകള്‍ കണ്ടെത്തി, ആസ്തികള്‍ വിറ്റ്, ബിസിനസ് അവസാനിപ്പിക്കുക) ചെയ്യുമ്പോള്‍ ബോണ്ട് ഹോള്‍ഡര്‍മാര്‍ക്കാണ് ആദ്യം പണം നല്‍കുന്നത്. കടപ്പത്ര നിക്ഷേപത്തിന്റെ അടിസ്ഥാന രൂപമാണ് ബോണ്ടുകള്‍. കോര്‍പ്പറേഷനുകളും, ഗവണ്‍മെന്റുകളും പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നതിനായി ബോണ്ടുകള്‍ വിതരണം ചെയ്യുന്നു. ഇവ ഒരു നിശ്ചിത പലിശ നിരക്ക് നല്‍കുന്നു.

കടപ്പത്രങ്ങളുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ :

ഡിഫോള്‍ട്ട്/ ക്രെഡിറ്റ് റിസ്‌ക് (Default/credit risk): കടപ്പത്രം പുറത്തിറക്കുന്നയാള്‍ക്ക് പലിശയോ, മുതലോ സമയബന്ധിതമായി അടയ്ക്കാനോ, ഒരു ബോണ്ട് ഇന്‍ഡെന്‍ഷ്വര്‍ (കടം കൊടുക്കുന്നവര്‍ക്ക് നല്‍കുന്ന നിയമപരമായ കരാര്‍) പാലിക്കാനോ കഴിഞ്ഞേക്കില്ല.

പലിശ നിരക്ക് റിസ്‌ക് (Interest rate risk): ധന ഉപകരണങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന പലിശ നിരക്ക് മാറ്റത്തില്‍ നിന്നുണ്ടാകുന്ന അപകട സാധ്യത.

പുനര്‍നിക്ഷേപ നിരക്ക് റിസ്‌ക് (Reinvestment rate risk): പലിശ നിരക്കില്‍ സംഭവിക്കാവുന്ന വീഴ്ച കാരണം പലിശ വരുമാനം ഉയര്‍ന്ന നിരക്കില്‍ നിക്ഷേപിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ.

കൗണ്ടര്‍-പാര്‍ട്ടി റിസ്‌ക് (Counter-party risk): സെറ്റില്‍മെന്റ് സമയത്ത് ഉറപ്പ് നല്‍കിയ സെയില്‍ വാല്യുവോ, സെക്യൂരിറ്റിയോ നല്‍കാന്‍ കഴിയാത്ത അപകട സാധ്യത.

പ്രൈസ് റിസ്‌ക് (Price risk): വിലകളിലെ പ്രതികൂല മാറ്റം മൂലം പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാല്‍ ഉണ്ടാകുന്ന നഷ്ട സാധ്യത.