23 Aug 2023 10:02 AM GMT
Summary
- 10 ലക്ഷത്തിനു മുകളിലുള്ള സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്ക് 6 ശതമാനത്തിൽ കൂടുതൽ പലിശ
- ലിക്വിഡ് ഫണ്ടിൽ 7 ദിവസത്തിന് ശേഷം പിൻവലിക്കുകയാണെങ്കിൽ എക്സിറ്റ് ലോഡ് ചാർജ് ചെയ്യാറില്ല
ജീവിതാവശ്യങ്ങൾക്കായി നമ്മൾ പണം സ്വരുക്കൂട്ടി വെക്കാറില്ലേ? ഏതെങ്കിലും യാത്രക്ക് വേണ്ടിയോ, താത്കാലികമായി നമ്മുടെ കയ്യിൽ വന്നു ചേരുന്ന പണമോ, സ്കൂൾ ഫീസ് അടക്കാനുള്ള പണം തുടങ്ങി കുറഞ്ഞ കാലയളവിലേക്ക് നമ്മുടെ പണം നിക്ഷേപിക്കേണ്ടി വരും. അങ്ങനെ നിക്ഷേപിക്കുമ്പോൾ മാന്യമായ പലിശ ലഭിക്കണം. അതോടൊപ്പം പണം സുരക്ഷിതമായിരിക്കുകയും. വേണം.
ദീർഘകാല നിക്ഷേപ പദ്ധതികൾ വിപണിയിൽ ധാരാളം ഉണ്ട്. എന്നാൽ ഹ്രസ്വകാല നിക്ഷേപത്തിനുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. ഹ്രസ്വ കാലത്തേക്ക് പണം കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ നോക്കാം
ഉയർന്ന പലിശയുള്ള സേവിങ്സ് അക്കൗണ്ട്
സാധാരണ ഗതിയിൽ പണം സേവിങ്സ് അക്കൗട്ടിൽ ണ്ടിൽ നിക്ഷേപിക്കുന്നത് ഒരു നല്ല ആശയമല്ല. സേവിങ്സ് അക്കൗണ്ട് നൽകുന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ വളരെ കുറവാണ്. എന്നാൽ വിപണിയിൽ വളരെ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഉണ്ട്. ഒരു ലക്ഷം രൂപമുതൽ 10 ലക്ഷം രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് ബാലൻസിന് പ്രതിവർഷം 5 ശതമാനം മുതൽ 6 ശതമാനം വരെ പലിശ നിരക്ക് ലഭിക്കാം. 10 ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനത്തിൽ കൂടുതൽ പലിശ കിട്ടും. മിക്ക ബാങ്കുകളും ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് ഏകദേശം 3 ശതമാനം മുതൽ 5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും പണം എടുക്കാം എന്നതാണ് ഇത് കൊണ്ടുള്ള മെച്ചം. ചില ബാങ്കുകൾ ഉയര്ന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. യെസ് ബാങ്ക് നാലു ശതമാനം മുതൽ 6 .25 ശതമാനം വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.
ലിക്വിഡ് ഫണ്ടുകൾ
ലിക്വിഡ് ഫണ്ടുകൾ ഡെറ്റ് ഫണ്ടുകൾ ആണ്. നിക്ഷേപകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള മതമാണ് ഇത്. നിഷ്‌ക്രിയമായി പണം സൂക്ഷിക്കുന്നതിൽ. അർത്ഥമില്ല.. അതിനാൽ ലിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കുന്നത് മൂലം മാന്യമായ റിട്ടേൺ ലഭിക്കും. ആവശ്യമുള്ളപ്പോഴെല്ലാം പണം പിൻവലിക്കുകയും ആവാം. ഏഴു ദിവസത്തിന് ശേഷം പിൻവലിക്കുകയാണെങ്കിൽ എക്സിറ്റ് ലോഡ് ചാർജ് ചെയ്യാറില്ല. ഓർമിക്കേണ്ട ഒരു കാര്യം ലിക്വിഡ് ഫണ്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനു നികുതി നല്‍കണം. നിക്ഷേപ സ്ലാബ് നിരക്കിൽ റിട്ടേണിനു നികുതി ബാധകമായിരിക്കും.
ഐസിഐസിഐ പ്രുഡൻഷ്യൽ ലിക്വിഡ് ഫണ്ട് ( ഒരു വർഷക്കാലത്ത് 6 .62 ശതമാനം), യുടിഐ ലിക്വിഡ് ക്യാഷ് പ്ലാൻ ( ഒരു വർഷക്കാലത്ത് 6 .69 ശതമാനം), ആക്സിസ് ലിക്വിഡ് ഫണ്ട് ( ഒരു വർഷക്കാലത്ത് 6 .72 ശതമാനം), ആദിത്യ ബിർള സൺ ലൈഫ് ലിക്വിഡ് ഫണ്ട് ( ഒരു വർഷക്കാലത്ത് 6 .71 ശതമാനം) തുടങ്ങിയവ മികച്ച റിട്ടേണ്‍ നൽകുന്ന ലിക്വിഡ് ഫണ്ടുകൾ ആണ്
ആർബിട്രേജ് ഫണ്ടുകൾ
ഡെറ്റ് ഫണ്ട് പോലെ കുറഞ്ഞ റിസ്ക്ൽ ഹ്രസ്വ കാലത്തേക്ക് പണം. നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും കഴിയുന്ന ഇക്വിറ്റി ഫണ്ടുകൾ ഉണ്ട്. മറ്റു സാധാരണ ഇക്വിറ്റി ഫണ്ടുകളേക്കാൾ കുറഞ്ഞ റിസ്ക്കുള്ള ആർബിട്രേജ് ഫണ്ടിൽ നിക്ഷേപിക്കാം. ആർബിട്രേജ് ഫണ്ടുകളിൽ നിന്ന് ലഭിക്കുന്ന റിട്ടേണുകൾ സാധാരണ ഇക്വിറ്റി ഫണ്ടുകൾക്ക് സമാനമാണ്. എഫ്ഡി,സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഹ്രസ്വ കാല നിക്ഷേപങ്ങളെ അപേക്ഷിച്ച് നികുതിയിൽ ഇളവുണ്ടാവും. കൊട്ടക് ഇക്വിറ്റി ആർബിട്രേജ് ഫണ്ട് ( ഒരു വർഷക്കാലത്ത് 6 .79 ശതമാനം), നിപ്പോൺ ഇന്ത്യ ആർബിട്രേജ് ഫണ്ട് ( ഒരു വർഷക്കാലത്ത് 6 .44 ശതമാനം) എന്നിവ പരിഗണിക്കാവുന്ന ഫണ്ടുകൾ ആണ്. ഒരു വർഷത്തിനു താഴെയുള്ള കാലയളവിലാണ് ആർബിട്രേജ് ഫണ്ടുകളിലെ നിക്ഷേപമെങ്കില്‍ വരുമാനത്തിന് 15 ശതമാനം ഹൃസ്വകാല മൂലധന വളർച്ചാ നികുതി നല്‍കണം. നിക്ഷേപകാലയളവ് ഒരു വർഷത്തിനു മുകളിലാണെങ്കില് 10 ശതമാനം ദീർഘകാല മൂലധന വളർച്ചാ നികുതി നല്‍കിയാല്‍ മതിയാകും.
ഹ്രസ്വ കാല നിക്ഷേപ ഓപ്ഷനുകൾ തെരെഞ്ഞെടുക്കുമ്പോൾ റിസ്ക് എടുക്കാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിക്കേണ്ടതാണ്. അപകടം സാദ്ധ്യതകൾ കുറക്കുന്നതിനു ഒന്നിലധികം അസറ്റ് ക്ലാസ്സുകളിൽ നിക്ഷേപം വൈവിധ്യവത്കരിക്കുന്നത് നല്ലതാണ്. ഹ്രസ്വകാല നിക്ഷേപം തെരെഞ്ഞെടുക്കുമ്പോൾ മൂലധന പരിരക്ഷ, റിട്ടേൺ, നികുതികുറവ് എന്നിവക്കോപ്പൻ റിസ്ക് പ്രൊഫൈൽ പോലുള്ള ഘടകങ്ങളും പരിഗണിക്കണം