8 March 2023 2:27 PM IST
വനിത നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധാരണയില്‍ നിന്നും നേരിയ ഉയര്‍ച്ചയോടെ പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ബാങ്ക്. ഇന്‍ഡ് സൂപ്പര്‍ 400 ഡേയ്‌സ് എന്ന പേരിലുള്ള പ്രത്യേക സ്ഥിര നിക്ഷേപ സ്‌കീമിലാണ് വനിതകള്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം. മാര്‍ച്ച് 6 മുതല്‍ സ്‌കീമിന് പ്രാബല്യമുണ്ട്. നിലവില്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിനും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് 20 ബേസിസ് പോയിന്റാണ് വര്‍ധന. അതായത് നിലവില്‍ ഈ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനമായിരുന്നു പലിശ. ഇത് 6.70 ആക്കിയിട്ടുണ്ട്.
സൂപ്പര്‍ 400
ബാങ്ക് വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് മാര്‍ച്ച് 6 മുതല്‍ പ്രത്യേക ടേം ഡിപ്പോസിറ്റ് 'ഇന്‍ഡ് സൂപ്പര്‍ 400 ഡേയ്‌സ്' ആരംഭിച്ചു. ഇതില്‍ നിക്ഷേപങ്ങള്‍
ബാങ്ക് സ്വീകരിക്കും. 10,000 രൂപ മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഇതില്‍ നിക്ഷേപിക്കാവുന്ന തുക. കാലവധിയാകട്ടെ 400 ദിവസം. ഇത് സ്ത്രീകള്‍ക്ക് വേണ്ടിയുളളതാണെങ്കിലും മറ്റുളളവര്‍ക്കും നിക്ഷേപമാകാം. ഇതിലെ നിക്ഷേപങ്ങള്‍ക്ക് മറ്റ് നിക്ഷേപങ്ങളില്‍ നിന്നും വ്യത്യസ്തമായി 0.05 ശതമാനം പലിശ അധികം നല്‍കും. ശ്രദ്ധിക്കുക ഈ സ്‌കീമിന്റെ കാലാവധി ഏപ്രില്‍ 30, 2023 വരെയാണ്.