4 April 2023 5:25 AM
Summary
- മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ
- പിന്നീട് പല ബാങ്കുകളും സമാന പദ്ധതികള്‍ തുടങ്ങി
എസ്ബിഐ വീകെയര്‍ ഡിപ്പോസിറ്റ് സ്‌കീമിന്റെ കാലാവധി ഒരിക്കല്‍ കൂടി നീട്ടി. മൂതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് എസ് ബി ഐ വി കെയര്‍. 2023 ജൂണ്‍ 30 വരെ പുതുക്കിയ തീയതി അനുസരിച്ച് പദ്ധതിയില്‍ അക്കൗണ്ട് തുറക്കാം. മാര്‍ച്ച് 31 വരെയായിരുന്ന പദ്ധതിയുടെ കാലാവധി. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കി വരുമാനം സംരക്ഷിച്ച് നില നിര്‍ത്തുക എന്നുളളതാണ് 2020 ല്‍ കൊണ്ടുവന്ന ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പിന്നീട് പല ബാങ്കുകളും സമാന പദ്ധതികള്‍ തുടങ്ങുന്നതിന് കാരണമായി.
5-10 വര്‍ഷം കാലാവധി
അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇവിടെ 7.50 ശതമാനം പലിശ ലഭിക്കും. 60 വയസാണ് ഇവിടെ പ്രായ പരിധി. മാസം തോറും പലിശ വാങ്ങാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആവശ്യമെങ്കില്‍ തവണകളായും വാങ്ങാം. പലിശ കൃത്യമായും മുന്‍കൂര്‍ നിശ്ചിയച്ച പ്രകാരം അക്കൗണ്ടില്‍ വരും. എന്‍ആര്‍ഐ ആയിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അര്‍ഹതയില്ല. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി.