image

9 March 2023 2:57 PM IST

Fixed Deposit

കോട്ടക് മഹീന്ദ്ര ബാങ്ക് എഫ്ഡി നിരക്കുകള്‍ വര്‍ധിപ്പിച്ചു, അര ശതമാനം വരെ കൂടും

MyFin Desk

Kotak Mahindra Bank interest
X


കോട്ടക് മഹീന്ദ്ര ബാങ്ക് ഡിപ്പോസിറ്റ് പലിശ നിരക്ക് കൂട്ടി. നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പുതിയ നിരക്കുകള്‍ മാര്‍ച്ച് 8 മുതല്‍ പ്രാബല്യത്തില്‍ വരും.

390 മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ബാങ്ക് നല്‍കുന്നത്. 7.2 ശതമാാനമാണ് ഇത്തരം നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്ന നിരക്ക്. അതേസമയം മുതിര്‍ന്ന പൗരന്‍മാരുടെ നിരക്ക് 7.7 ശതമാനമാണ്.

180 ദിവസത്തെ നിക്ഷേപത്തിന് അര ശതമാനം പലിശ കൂട്ടിയിട്ടുണ്ട്. നിലവിലെ 6 ശതമാനത്തില്‍ നിന്നും 6.5 ശതമാനത്തിലേക്കാണ് പലിശ ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരനാണെങ്കില്‍ 180 ദിവസത്തെ നിേേക്ഷപത്തിന് 6.5 ല്‍ നിന്ന് 7 ശതമാനത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.