24 Feb 2023 7:34 AM GMT
Summary
- പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
- നിശ്ചിത കാലാവധികളിലേക്കായി 50 ബേസിസ് പോയിന്റാണ് വർധിപ്പിച്ചിട്ടുള്ളത്.
എസ്ബിഐ, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവയ്ക്ക് പുറമെ ഐസിഐസിഐ ബാങ്കും സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുയർത്തി. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് നിരക്കുയർത്തിയിട്ടുള്ളത്. നിശ്ചിത കാലാവധികളിലേക്കായി 50 ബേസിസ് പോയിന്റാണ് വർധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പുതുക്കിയ നിരക്ക് പ്രകാരം 3.5 ശതമാനം മുതൽ 7.10 ശതമാനമാണ് പലിശ.
7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 3 ശതമാനമായി. 30 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ ലഭിക്കുക. 46 ദിവസം മുതൽ 60 വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.25 ശതമാനവും, 91 ദിവസം മുതൽ 184 ദിവസം വരെയുള്ള കാലാവധിക്ക് 4.75 ശതമാനവുമാണ് പുതുക്കിയ നിരക്ക്. 185 ദിവസം മുതൽ 270 വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും, 271 ദിവസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനവും പലിശ ലഭിക്കും.
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.70 ശതമാനമായി. 15 മാസം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഇനി മുതൽ 7.10 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവും ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.9 ശതമാനമായി.
മുതിർന്ന പൗരന്മാർക്ക് 15 മാസം മുതൽ 2 വർഷത്തിൽ താഴെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക് 7.6 ശതമാനമാണ് പലിശ നിരക്ക്.