image

14 Dec 2023 12:46 PM GMT

Investments

ഒരു ലക്ഷം കോടിയും കടന്ന് ബജാജ് അലയന്‍സ് ലൈഫിന്റെ എയുഎം

MyFin Desk

bajaj alliance lifes aum has crossed rs 1 lakh crore
X

Summary

  • 3 വർഷത്തിൽ എയുഎം വർധിച്ചത് 1.8 മടങ്ങ്


ബജാജ് അലയന്‍സ് ലൈഫിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. മികച്ച 10 കമ്പനികളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ലൈഫ് ഇന്‍ഷുറര്‍മാരുടെ പട്ടികയിലേക്ക് കമ്പനി മുന്നേറുകയാണ്. കൂടാതെ എയുഎം ഒരു ലക്ഷം കോടി രൂപയിലെത്തുന്നത് 2020 ലെ 56,085 കോടി രൂപയില്‍ നിന്ന് 1.8 മടങ്ങ് വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്.

കമ്പനി ഈ മുന്നേറ്റം മികച്ച നാഴികക്കല്ലാണെന്നും ഉപഭോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ തരുണ്‍ ചുഗ് പറഞ്ഞു.

2023 ഓഗസ്റ്റ് വരെയുള്ള കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍, വ്യാവസായിക വളര്‍ച്ചാ നിരക്ക് 13.5 ശതമാനത്തിനും സ്വകാര്യ മേഖലയുടെ 22.4 ശതമാനത്തിനും എതിരെ വ്യക്തിഗത പുതിയ ബിസിനസ് വാര്‍ഷിക പ്രീമിയം 41.3 ശതമാനം വര്‍ധിച്ചുകൊണ്ട് കമ്പനിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി. ഈ നീക്കമാണ് കമ്പനിയെ ഒരു ലക്ഷം കോടി രൂപ എയുഎം നേടാന്‍ സഹായിച്ചത്.

മൊത്തത്തിലുള്ള വ്യവസായ തലത്തില്‍ ബജാജ് ലൈഫിന്റെ വിപണി വിഹിതം 2020 സാമ്പത്തിക വര്‍ഷത്തിലെ 2.6 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ശതമാനമായി വര്‍ധിച്ചു. സ്വകാര്യമേഖലയ്ക്കുള്ളിലെ വിപണി വിഹിതം 2020 സാമ്പത്തിക വര്‍ഷത്തില്‍ 4.6 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനമായി ഉയര്‍ന്നു. 2021 മുതല്‍ 2023 ഒക്ടോബര്‍ അവസാനത്തോടെ 4.49 കോടി വ്യക്തികള്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. 505 ശാഖകകളും 1,39,006 ഏന്റുമാരുമുണ്ട് കമ്പനിക്ക്.

അതേസമയം, വര്‍ധിച്ചുവരുന്ന ചെലവുകളും പണപ്പെരുപ്പവും മറികടക്കാന്‍ വരുമാനത്തിനനുസരിച്ച് പോളിസി തിരഞ്ഞെടുക്കാന്‍ പോളിസി ഉടമയെ അനുവദിക്കുന്ന തരത്തിലുള്ളതാണ്.