image

19 Oct 2022 8:33 AM GMT

Fixed Deposit

കളിയല്ല ജന്‍ധന്‍, അക്കൗണ്ട് ബാലന്‍സ് 1.75 ലക്ഷം കോടി രൂപ

MyFin Desk

jandhan yojana
X

Summary

പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് (പിഎംജെഡിവൈ) കീഴിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ മൊത്തം ബാലന്‍സ് 1.75 ലക്ഷം കോടി രൂപ കവിഞ്ഞു. സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022 ഒക്ടോബര്‍ 5 വരെ മൊത്തം ബാലന്‍സ് 1,75,225 കോടി രൂപയാണ്. മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 47 കോടിയും. 2021 ഓഗസ്റ്റില്‍ 1.46 ലക്ഷം കോടി രൂപ നിക്ഷേപത്തോടെ 43.04 കോടി ഗുണഭോക്താക്കളാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് ഉണ്ടായിരുന്നത്.

2022 ഒക്ടോബര്‍ 5 വരെ 26.16 കോടി അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്കുണ്ട്. 31.42 കോടി അക്കൗണ്ടുകളും ഗ്രാമങ്ങളിലും അര്‍ദ്ധ നഗരങ്ങളിലുമാണ്. ആകെയുള്ളതില്‍ 1.35 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ കൈവശം വച്ചിട്ടുണ്ട്. 34,573 കോടി രൂപയുമായി റീജിയണല്‍ റൂറല്‍ ബാങ്കുകളുമുണ്ട്. ഒരു അക്കൗണ്ടിലെ ശരാശരി ബാലന്‍സ് ഏകദേശം 3,000 ആണ്. ഈ അക്കൗണ്ടുകള്‍ പരിപാലിക്കുന്നതിനുള്ള ശരാശരി ചെലവും ഏതാണ്ട് തുല്യമാണ്. 2022 ജൂണ്‍ വരെ മൊത്തം അക്കൗണ്ടുകളുടെ 18 ശതമാനവും പ്രവര്‍ത്തനരഹിതമാണ്.

പദ്ധതിക്ക് കീഴിലുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ലൈഫ്, ആക്‌സിഡന്റ് കവര്‍ ഉള്‍പ്പെടെയുള്ള മൈക്രോ ഇന്‍ഷുറന്‍സിനുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ജന്‍-ധന്‍ യോജന (പിഎംജെഡിവൈ) കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.