image

31 Aug 2022 4:34 AM GMT

Banking

യൂണിയന്‍ എഎംസി റിട്ടയര്‍മെന്റ് ഫണ്ട് നാളെ മുതല്‍

MyFin Bureau

Summary

കൊച്ചി: യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ടിന് തുടക്കം കുറിച്ച് യൂണിയന്‍ എഎംസി. നാളെ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെയാണ് സമയ പരിധി. അഞ്ച് വര്‍ഷം അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെയോ ഉള്ള ഓപ്പണ്‍-എന്‍ഡഡ് റിട്ടയര്‍മെന്റ് സ്‌കീമാണിത്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും അതിനുശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമാണ്. അലോട്ട്‌മെന്റ് തിയതി ഈ സെപ്റ്റംബര്‍ 22 ആയിരിക്കും. ഒപ്പം സെപ്റ്റംബര്‍ 29 ന് നടന്നുകൊണ്ടിരിക്കുന്ന വില്‍പനയ്ക്കും റീ പര്‍ചേയ്സിനുമായി സ്‌കീം വീണ്ടും ആരംഭിക്കും. യൂണിയന്‍ […]


കൊച്ചി: യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ടിന് തുടക്കം കുറിച്ച് യൂണിയന്‍ എഎംസി. നാളെ മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെയാണ് സമയ പരിധി. അഞ്ച് വര്‍ഷം അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെയോ ഉള്ള ഓപ്പണ്‍-എന്‍ഡഡ് റിട്ടയര്‍മെന്റ് സ്‌കീമാണിത്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും അതിനുശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമാണ്. അലോട്ട്‌മെന്റ് തിയതി ഈ സെപ്റ്റംബര്‍ 22 ആയിരിക്കും. ഒപ്പം സെപ്റ്റംബര്‍ 29 ന് നടന്നുകൊണ്ടിരിക്കുന്ന വില്‍പനയ്ക്കും റീ പര്‍ചേയ്സിനുമായി സ്‌കീം വീണ്ടും ആരംഭിക്കും.
യൂണിയന്‍ റിട്ടയര്‍മെന്റ് ഫണ്ട് ഒരു ന്യൂ ഫണ്ട് ഓഫര്‍ മാത്രമല്ല (എന്‍എഫ്ഒ) മാത്രമല്ല. വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിനായി ഗൗരവമായ ആസൂത്രണവും അച്ചടക്കവും പ്രദാനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതിനായി യൂണിയന്‍ എഎംസി റിട്ടയര്‍മെന്റ് ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് യൂണിയന്‍ എഎംസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജി പ്രദീപ് കുമാര്‍ വ്യക്തമാക്കി.