27 July 2022 12:05 PM IST
Summary
മുംബൈ: 2019 നു ശേഷം ആദ്യമായി 75 വലിയ കമ്പനികളുടെ ഓഹരികളില്‍ വിദേശ നിക്ഷേപകരെക്കാള്‍ ആഭ്യന്തര നിക്ഷേപകര്‍ കൂടുതലായി. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ടുകളിലെയും, ഓഹരികളിലെയും സംയോജിത നിക്ഷേപം ഈ വര്‍ഷം ജൂണില്‍ 720 ബേസിസ് പോയിന്റ് ഉയര്‍ന്ന് 25.6 ശതമാനമായി. എന്നാല്‍, വിദേശ നിക്ഷേപകരുടെ നിക്ഷേപം 230 ബേസിസ് പോയിന്റ് ഇടിഞ്ഞ് 24.8 ശതമാനവുമായിയെന്നാണ് മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വലിയ […]
മുംബൈ: 2019 നു ശേഷം ആദ്യമായി 75 വലിയ കമ്പനികളുടെ ഓഹരികളില്‍ വിദേശ നിക്ഷേപകരെക്കാള്‍ ആഭ്യന്തര നിക്ഷേപകര്‍ കൂടുതലായി. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ കാലയളവിലാണ് ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ടുകളിലെയും, ഓഹരികളിലെയും സംയോജിത നിക്ഷേപം ഈ വര്‍ഷം ജൂണില്‍ 720 ബേസിസ് പോയിന്റ് ഉയര്‍ന്ന് 25.6 ശതമാനമായി. എന്നാല്‍, വിദേശ നിക്ഷേപകരുടെ നിക്ഷേപം 230 ബേസിസ് പോയിന്റ് ഇടിഞ്ഞ് 24.8 ശതമാനവുമായിയെന്നാണ് മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വലിയ വിപണി മൂലധനമുള്ള 75 കമ്പനികളിലെ ആഭ്യന്തര നിക്ഷേപം ജൂണിലവസാനിച്ച പാദത്തില്‍ മാത്രം 90 ബേസിസ് പോയിന്റ് ഉയരുകയും, വിദേശ നിക്ഷേപം 84 ബേസിസ് പോയിന്റ് കുറയുകയും ചെയ്തു. ഈ കമ്പനികളിലെ വിദേശ പോര്‍ട്ഫോളിയോ നിക്ഷേപം 2014 ഡിസംബര്‍ മുതല്‍ 232 ബേസിസ് പോയിന്റ് കുറഞ്ഞു.
വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 263 ബേസിസ് പോയിന്റാണ്. പ്രമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളും വാര്‍ഷികാടിസ്ഥാനത്തില്‍ 20 ബേസിസ് പോയിന്റും, 2014 മുതലുള്ള കാലയളവില്‍ 326 ബേസിസ് പോയിന്റും കുറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളുടെ ഈ കമ്പനികളിലെ ഓഹരിയുടമസ്ഥത ജൂണിലവസാനിച്ച പാദത്തില്‍ 39 ബേസിസ് പോയിന്റും, വാര്‍ഷികാടിസ്ഥാനത്തില്‍ 64 ബേസിസ് പോയിന്റും ഉയര്‍ന്നു.
എന്നാല്‍, 2014 മുതലുള്ള കാലയളവില്‍ ഇത് 17 ബേസിസ് പോയിന്റ് താഴുകയാണുണ്ടായത്.