image

26 Jun 2022 7:00 PM GMT

Banking

ജൂലൈ ഒന്നു മുതൽ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ആരംഭിക്കാൻ എഎംസികള്‍

MyFin Desk

ജൂലൈ ഒന്നു മുതൽ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ആരംഭിക്കാൻ എഎംസികള്‍
X

Summary

ഡെല്‍ഹി: പുതിയ ഫണ്ട് ഓഫറുകള്‍ അവതരിപ്പിക്കുന്നതിനുള്ള സെബിയുടെ മൂന്ന് മാസത്തെ നിരോധനം അവസാനിക്കാനിരിക്കെ, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസി) അടുത്ത മാസം മുതല്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുന്നു. കൂടാതെ, അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രത്യേക വിഭാഗങ്ങളില്‍ സെലക്ടീവ് ലോഞ്ചുകളും, സ്ഥിര വരുമാനത്തിനും ഇക്വിറ്റി നിക്ഷേപങ്ങള്‍ക്കുമായി പാസ്സീവ് ഫണ്ടുകളും വാഗ്ദാനം ചെയ്യുന്നു. പൂള്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച പുതിയ സംവിധാനങ്ങള്‍ നിശ്ചയിക്കുന്നതു വരെ സെബി എന്‍എഫ്ഒ കൾ നിര്‍ത്തിയിരുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള സമയപരിധി ജൂലൈ 1 […]


ഡെല്‍ഹി: പുതിയ ഫണ്ട് ഓഫറുകള്‍ അവതരിപ്പിക്കുന്നതിനുള്ള സെബിയുടെ മൂന്ന് മാസത്തെ നിരോധനം അവസാനിക്കാനിരിക്കെ, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ (എഎംസി) അടുത്ത മാസം മുതല്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുന്നു.

കൂടാതെ, അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രത്യേക വിഭാഗങ്ങളില്‍ സെലക്ടീവ് ലോഞ്ചുകളും, സ്ഥിര വരുമാനത്തിനും ഇക്വിറ്റി നിക്ഷേപങ്ങള്‍ക്കുമായി പാസ്സീവ് ഫണ്ടുകളും വാഗ്ദാനം ചെയ്യുന്നു.

പൂള്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച പുതിയ സംവിധാനങ്ങള്‍ നിശ്ചയിക്കുന്നതു വരെ സെബി എന്‍എഫ്ഒ കൾ നിര്‍ത്തിയിരുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള സമയപരിധി ജൂലൈ 1 ആയും റെഗുലേറ്റര്‍ നിശ്ചയിച്ചിരുന്നു.

ഈ മാസം ഇതുവരെ, പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, സുന്ദരം എംഎഫ്, ബറോഡ ബിഎന്‍പി പാരിബാസ് എംഎഫ്, എല്‍ഐസി എംഎഫ്, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ എംഎഫ് എന്നിവയുള്‍പ്പെടെ കുറഞ്ഞത് ആറ് എഎംസികളെങ്കിലും പുതിയ സ്‌കീമുകള്‍ ആരംഭിക്കുന്നതിന് സെബിയുടെ അനുമതി തേടി ഓഫര്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ, ഒരു ഡസന്‍ ഫണ്ട് ഹൗസുകള്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ 15 സ്‌കീമുകള്‍ക്കായി റെഗുലേറ്ററിന് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു.