image

13 Jun 2022 5:05 AM GMT

Banking

ഐപിഒയിലൂടെ 850 കോടി രൂപ സമാഹരിക്കുവാന്‍ കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്

MyFin Desk

ഐപിഒയിലൂടെ 850 കോടി രൂപ സമാഹരിക്കുവാന്‍ കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്
X

Summary

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 850 കോടി രൂപ സമാഹരിക്കുവാനുള്ള നീക്കവുമായി റൂസ്‌തോംജി ഗ്രൂപ്പിന് കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടിക്രമങ്ങളുടെ രേഖകള്‍ സെബി മുന്‍പാകെ കമ്പനി സമര്‍പ്പിച്ചു. 700 കോടി രൂപയുടെ ഓഹരി വില്‍പനയും പ്രമോട്ടര്‍മാര്‍ നടത്തുന്ന 150 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) ഇതിലുള്‍പ്പെടുന്നതെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ (ഡിആര്‍എച്ച്പി) കമ്പനി വ്യക്തമാക്കി. റൂസ്‌തോംജി ഗ്രൂപ്പ് സിഎംഡിയായ ബൊമന്‍ റുസ്‌തോം ഇറാനിയുടെ […]


ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പനയിലൂടെ (ഐപിഒ) 850 കോടി രൂപ സമാഹരിക്കുവാനുള്ള നീക്കവുമായി റൂസ്‌തോംജി ഗ്രൂപ്പിന് കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കീസ്റ്റോണ്‍ റിയല്‍റ്റേഴ്‌സ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടിക്രമങ്ങളുടെ രേഖകള്‍ സെബി മുന്‍പാകെ കമ്പനി സമര്‍പ്പിച്ചു. 700 കോടി രൂപയുടെ ഓഹരി വില്‍പനയും പ്രമോട്ടര്‍മാര്‍ നടത്തുന്ന 150 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (ഒഎഫ്എസ്) ഇതിലുള്‍പ്പെടുന്നതെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ (ഡിആര്‍എച്ച്പി) കമ്പനി വ്യക്തമാക്കി.
റൂസ്‌തോംജി ഗ്രൂപ്പ് സിഎംഡിയായ ബൊമന്‍ റുസ്‌തോം ഇറാനിയുടെ 75 കോടി രൂപ വിലമതിക്കുന്ന ഓഹരികളും പെര്‍സി സൊറാബ്ജി ചൗധരി, ചന്ദ്രേഷ് ദിനേഷ് മേത്ത എന്നിവരുടെ 37.5 കോടി രൂപ വീതം ഓഹരികളും ഒഎഫ്എസില്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം, മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലായി 32 പ്രോജക്ടുകള്‍ കീസ്റ്റോണ്‍ റിയല്‍റ്റേഴ്സ് പൂര്‍ത്തിയാക്കി. നിലവില്‍ 12 പ്രോജക്ടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും 19 പ്രോജക്ടുകള്‍ വരാനിരിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.