Summary
ചെന്നൈ: 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ സുന്ദരം ഹോം ഫിനാന്‍സിന്റെ അറ്റാദായം 44.9 ശതമാനം ഉയര്‍ന്ന് 53.05 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 36.60 കോടി രൂപയാണ് രേഖപ്പെടുത്തിയത്. സുന്ദരം ഹോം ഫിനാന്‍സിന്റെ വളര്‍ച്ച മികച്ചതായിരുന്നുവെന്നും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനിയുടെ ചെലവ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 459.38 കോടി രൂപയില്‍ നിന്ന് 794.11 കോടി […]
ചെന്നൈ: 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ സുന്ദരം ഹോം ഫിനാന്‍സിന്റെ അറ്റാദായം 44.9 ശതമാനം ഉയര്‍ന്ന് 53.05 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 36.60 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
സുന്ദരം ഹോം ഫിനാന്‍സിന്റെ വളര്‍ച്ച മികച്ചതായിരുന്നുവെന്നും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്പനിയുടെ ചെലവ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 459.38 കോടി രൂപയില്‍ നിന്ന് 794.11 കോടി രൂപയായി വര്‍ധിച്ചു.
സുന്ദരം ഹോം ഫിനാന്‍സ് 2022 മാര്‍ച്ചില്‍ 300 കോടിയിലധികം രൂപയുടെ റെക്കോര്‍ഡ് വായ്പാ വിതരണം രേഖപ്പെടുത്തയിട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. തങ്ങളുടെ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി പ്രാഥമികമായി രണ്ടാം, മൂന്നാം നിര നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം 100 മുൻനിര ജീവനക്കാരെ നിയമിച്ചതായി കമ്പനി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചിലെ റെക്കോഡ്
വായ്പാ വിതരണം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തിരിച്ചുവരവിന്റെ വ്യക്തമായ സൂചനയാണ്. ദക്ഷിണേന്ത്യയിലെ രണ്ടും, മൂന്നും നിര നഗരങ്ങളില്‍ ബിസിനസ്സില്‍ ഉയര്‍ച്ചയാണ് തങ്ങള്‍ കണ്ടതെന്നും കമ്പനി എംഡി ഡി ലക്ഷ്മിനാരായണന്‍ പറഞ്ഞു.
തമിഴ്നാട്, വടക്കന്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ രണ്ടും, മൂന്നും നിര നഗരങ്ങളിലായി തങ്ങളുടെ പത്ത് ശാഖകള്‍ സ്ഥാപിക്കുമെന്നും അവിടെയെല്ലാം 100 മുൻനിര സെയില്‍സ് ജീവനക്കാരെ കൂടി ചേര്‍ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമായി, 'താങ്ങാനാവുന്ന ഭവനവിഭാഗം' (affordable housing) നിലനില്‍ക്കുമെന്ന് കരുതുന്നതായി ലക്ഷ്മിനാരായണന്‍ പറഞ്ഞു. ഈ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും, ഈ മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.