image

13 May 2022 5:48 AM GMT

Banking

6,700 കോടി രൂപയുടെ ആസ്തികളുമായി യുടിഐ മിഡ്ക്യാപ് ഫണ്ട്

Nominitta Jose

6,700 കോടി രൂപയുടെ ആസ്തികളുമായി യുടിഐ മിഡ്ക്യാപ് ഫണ്ട്
X

Summary

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 6,700 കോടി രൂപയിലെത്തി. 2022 ഏപ്രില്‍ 30 ലെ കണക്കുകള്‍ പ്രകാരം ആകെ 4.21 ലക്ഷത്തിലേറെ നിക്ഷേപകരാണ് പദ്ധതിയിലുള്ളത്. പദ്ധതി നിക്ഷേപത്തിന്റെ 85-90 ശതമാനത്തോളം ഇടത്തരം-ചെറുകിട കമ്പനികളിലാണ് നടത്തിയിരിക്കുന്നത്. മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം മിഡ്ക്യാപ് ഓഹരികളിലെ നിക്ഷേപം 68 ശതമാനത്തോളമാണ്. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, പിഎല്‍ ഇന്‍ഡസ്ട്രീസ്, എംഫസിസ്, ഫെഡറല്‍ ബാങ്ക്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്, ഷഫ്‌ളര്‍ ഇന്ത്യ, വോള്‍ട്ടാസ്, […]


കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 6,700 കോടി രൂപയിലെത്തി. 2022 ഏപ്രില്‍ 30 ലെ കണക്കുകള്‍ പ്രകാരം ആകെ 4.21 ലക്ഷത്തിലേറെ...

കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 6,700 കോടി രൂപയിലെത്തി. 2022 ഏപ്രില്‍ 30 ലെ കണക്കുകള്‍ പ്രകാരം ആകെ 4.21 ലക്ഷത്തിലേറെ നിക്ഷേപകരാണ് പദ്ധതിയിലുള്ളത്.

പദ്ധതി നിക്ഷേപത്തിന്റെ 85-90 ശതമാനത്തോളം ഇടത്തരം-ചെറുകിട കമ്പനികളിലാണ് നടത്തിയിരിക്കുന്നത്. മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം മിഡ്ക്യാപ് ഓഹരികളിലെ നിക്ഷേപം 68 ശതമാനത്തോളമാണ്.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, പിഎല്‍ ഇന്‍ഡസ്ട്രീസ്, എംഫസിസ്, ഫെഡറല്‍ ബാങ്ക്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്, ഷഫ്‌ളര്‍ ഇന്ത്യ, വോള്‍ട്ടാസ്, എല്‍ ആന്റ് ടി ടെക്‌നോളജി സര്‍വീസസ്, ആസ്ട്രല്‍ തുടങ്ങിയ കമ്പനികളിലാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. മിഡ്ക്യാപ് കമ്പനികളില്‍ പ്രധാനമായും നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒന്നായാണ് യുടിഐ മിഡ്ക്യാപ് പദ്ധതിയെ കണക്കാക്കുന്നത്.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 101 മുതല്‍ 250 വരെ സ്ഥാനങ്ങളില്‍ വരുന്ന കമ്പനികളെയാണ് മിഡ്ക്യാപ് ഓഹരികളായി കണക്കാക്കുന്നത്. ആകെ ഓഹരി നിക്ഷേപത്തിന്റെ 65 ശതമാനമെങ്കിലും ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്നവയാണ് മിഡ്ക്യാപ് പദ്ധതികള്‍. ഇടത്തരം ബിസിനസുകളുടെ വളര്‍ച്ചയില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ പദ്ധതികള്‍. മുഖ്യമായും മിഡ്ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ മിഡ്ക്യാപ് ഫണ്ട്.