image

9 April 2022 10:01 AM IST

Banking

കുറഞ്ഞ പലിശ നിരക്ക് ഭവന വില്‍പ്പനക്ക് ഗുണകരം

MyFin Desk

കുറഞ്ഞ പലിശ നിരക്ക്  ഭവന വില്‍പ്പനക്ക് ഗുണകരം
X

Summary

ഡെല്‍ഹി: റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്ന ആര്‍ബിഐയുടെ തീരുമാനത്തെ പ്രശംസിച്ച് റിയല്‍ എസ്റ്റേറ്റ് നിർമ്മാതാക്കൾ. കുറഞ്ഞ പലിശ നിരക്ക് റെസിഡന്‍ഷ്യല്‍ മേഖലയിലെ വില്‍പ്പന വേഗത്തിലാക്കുമെന്ന് അവർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 4 ശതമാനത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം രാജ്യത്തെ സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കും കാരണമാകുമെന്ന് റിയല്‍റ്റേഴ്സ് സംഘടനയായ ക്രെഡായിയുടെ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പട്ടോഡിയ അഭിപ്രായപ്പെട്ടു. നിലവിലെ റിപ്പോ നിരക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാകും. വീട് വാങ്ങുന്നവര്‍ ഭവനവായ്പ […]


ഡെല്‍ഹി: റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്ന ആര്‍ബിഐയുടെ തീരുമാനത്തെ പ്രശംസിച്ച് റിയല്‍ എസ്റ്റേറ്റ് നിർമ്മാതാക്കൾ. കുറഞ്ഞ പലിശ നിരക്ക് റെസിഡന്‍ഷ്യല്‍ മേഖലയിലെ വില്‍പ്പന വേഗത്തിലാക്കുമെന്ന് അവർ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 4 ശതമാനത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം രാജ്യത്തെ സാമ്പത്തിക വികസനത്തിനും വളര്‍ച്ചയ്ക്കും കാരണമാകുമെന്ന് റിയല്‍റ്റേഴ്സ് സംഘടനയായ ക്രെഡായിയുടെ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പട്ടോഡിയ അഭിപ്രായപ്പെട്ടു.
നിലവിലെ റിപ്പോ നിരക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമാകും. വീട് വാങ്ങുന്നവര്‍ ഭവനവായ്പ നിരക്കുകൾ കണക്കിലെടുത്താണ് വാങ്ങലുകള്‍ പ്ലാന്‍ ചെയ്യുക. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുന്ന ആര്‍ബിഐയുടെ ഈ നടപടിയെ സ്വീകരിക്കുന്നതായി ക്രെഡായി പറഞ്ഞു.
രാജ്യത്തിന്റെ ജിഡിപിയില്‍ സംഭാവന ചെയ്യുന്ന എല്ലാ മേഖലകളിലും മാറ്റം വരുത്താന്‍ ആര്‍ബിഐക്ക് കഴിയുമെന്നതിനാല്‍ വരും മാസങ്ങളിലും ആര്‍ബിഐ നിലവിലെ സ്ഥിതി തുടരുമെന്ന് പട്ടോഡിയ പ്രതീക്ഷിക്കുന്നു.
ഈ തീരുമാനം ഇഎംഐയെ ബാധിക്കില്ലെന്ന് റഹേജ ഡെവലപ്പേഴ്സിന്റെ നയന്‍ റഹേജ പറഞ്ഞു. ഈ തീരുമാനം റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുമെന്നും അത് വിപുലീകരിക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിലനിര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം പ്രതീക്ഷിച്ചിരുന്നു. റിയല്‍റ്റി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും വിപണി വികാരം മെച്ചപ്പെടുത്താനും ഈ പ്രഖ്യാപനം തീര്‍ച്ചയായും സഹായിക്കും. ബാങ്കുകള്‍ക്ക് അനുകൂലമായ നിലപാട് നിലനിര്‍ത്താനാണ് ഇത്തരം നീക്കമുണ്ടായത്. നിലവിലെ ഭവനവായ്പ നിരക്ക് വീട് വാങ്ങാനുള്ള തീരുമാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ണായക ഘടകമാണ്,' ആല്‍ഫ കോര്‍പ്പറേഷന്റെ സിഎഫ്ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സന്തോഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.