image

3 April 2022 4:47 AM GMT

Banking

'കെട്ടിക്കിടക്കുന്ന ഭവനങ്ങൾ വിൽക്കാൻ എന്‍സിആറിൽ ആറു വര്‍ഷമെടുക്കും, ബെം​ഗലൂരുവിൽ രണ്ടര വർഷവും'

PTI

കെട്ടിക്കിടക്കുന്ന ഭവനങ്ങൾ വിൽക്കാൻ എന്‍സിആറിൽ ആറു വര്‍ഷമെടുക്കും, ബെം​ഗലൂരുവിൽ രണ്ടര വർഷവും
X

Summary

ഡെല്‍ഹി: ഡെല്‍ഹി-എന്‍സിആറിന്റെ ബില്‍ഡര്‍മാര്‍ക്ക് അവരുടെ വില്‍പ്പന നടക്കാത്ത 1.01 ലക്ഷം ഭവനങ്ങള്‍ വില്‍ക്കാന്‍ ആറ് വര്‍ഷമെടുക്കുമെന്നും, എന്നാൽ ബെംഗലൂരുവിലെയും, കൊല്‍ക്കത്തയിലെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് 31 മാസങ്ങള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂവെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ പ്രോപ് ടൈഗര്‍ പറഞ്ഞു. പ്രോപ്ടൈഗറിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലെ ഭവനനിര്‍മ്മാതാക്കള്‍ക്ക് 2022 മാര്‍ച്ച് 31 വരെ 7,35,852 യൂണിറ്റുകളുടെ വിറ്റഴിക്കാത്ത സ്റ്റോക്കുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 7,05,344 യൂണിറ്റായിരുന്നു. നിലവിലെ വില്‍പ്പനയുടെ വേഗതയെ […]


ഡെല്‍ഹി: ഡെല്‍ഹി-എന്‍സിആറിന്റെ ബില്‍ഡര്‍മാര്‍ക്ക് അവരുടെ വില്‍പ്പന നടക്കാത്ത 1.01 ലക്ഷം ഭവനങ്ങള്‍ വില്‍ക്കാന്‍ ആറ് വര്‍ഷമെടുക്കുമെന്നും, എന്നാൽ ബെംഗലൂരുവിലെയും, കൊല്‍ക്കത്തയിലെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് 31 മാസങ്ങള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂവെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ പ്രോപ് ടൈഗര്‍ പറഞ്ഞു. പ്രോപ്ടൈഗറിന്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലെ ഭവനനിര്‍മ്മാതാക്കള്‍ക്ക് 2022 മാര്‍ച്ച് 31 വരെ 7,35,852 യൂണിറ്റുകളുടെ വിറ്റഴിക്കാത്ത സ്റ്റോക്കുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 7,05,344 യൂണിറ്റായിരുന്നു.

നിലവിലെ വില്‍പ്പനയുടെ വേഗതയെ അടിസ്ഥാനമാക്കി ബില്‍ഡര്‍മാര്‍ അവരുടെ വില്‍ക്കാത്ത സ്റ്റോക്ക് വിറ്റഴിക്കാന്‍ കണക്കാക്കുന്ന കാലയളവാണ് ഇന്‍വെന്ററി ഓവര്‍ഹാങ്ങ് എന്നത്. പ്രധാനമായും ഭവനത്തിനുള്ള ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ 47 മാസത്തില്‍ നിന്ന് ഈ വര്‍ഷം 42 മാസമായി കുറഞ്ഞു. ഡല്‍ഹി എന്‍സിആറിലാണ് ഏറ്റവും കൂടുതല്‍ ഇന്‍വെന്ററി ഓവര്‍ഹാങ്ങുള്ളത്. ബെംഗലൂരുവിലും, കൊല്‍ക്കത്തയിലുമാണ് ഏറ്റവും കുറവ്.

42 മാസത്തെ ഇന്‍വെന്ററി ഓവര്‍ഹാങ്ങോടെ അഹമ്മദാബാദില്‍ വില്‍പ്പന നടക്കാത്ത ഭവന സ്റ്റോക്കുകള്‍ 62,602 ആയി. ബെംഗലൂരുവിലും, കൊല്‍ക്കത്തയിലും 2022 മാര്‍ച്ച് 31 വരെ 66,151 യൂണിറ്റുകളും, 23,850 യൂണിറ്റുകളുമാണ് വിറ്റഴിക്കാത്ത സ്റ്റോക്കുകള്‍. രണ്ട് നഗരങ്ങളിലെയും ഇന്‍വെന്ററി ഓവര്‍ഹാങ്ങ് 31 മാസമാണ്. ചെന്നൈയില്‍ 34 മാസത്തെ ഇന്‍വെന്ററി ഓവര്‍ഹാംഗോടെ 34,059 യൂണിറ്റുകളും, ഹൈദരാബാദില്‍ 42 മാസത്തെ ഇന്‍വെന്ററി ഓവര്‍ഹാംഗോടെ 73,651 യൂണിറ്റുകളും വില്‍ക്കാതെ ബാക്കിയുണ്ട്.

എട്ട് പ്രധാന നഗരങ്ങളിലായി ജനുവരി-മാര്‍ച്ച് കാലയളവില്‍ ഭവന വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 70,623 യൂണിറ്റുകളായി ഉയര്‍ന്നതായി കഴിഞ്ഞയാഴ്ച പ്രോപ് ടൈഗര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓസ്ട്രേലിയയുടെ ആര്‍ഈഎ ഗ്രൂപ്പിനും, ന്യൂസ് കോര്‍പ്പിനും ഇന്ത്യയില്‍ ബ്രോക്കറേജ് സേവനങ്ങള്‍ നല്‍കുന്നതിനായി ഹൗസിംഗ്.കോം, പ്രോപ്ടൈഗര്‍, മകാന്‍.കോം എന്നീ മൂന്ന് റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലുകള്‍ ഉണ്ട്.