25 March 2022 12:31 PM IST
Summary
ഡെല്‍ഹി: കെമിക്കല്‍ നിര്‍മാതാക്കളായ ഗുജറാത്ത് പോളിയോള്‍സ് കെമിക്കല്‍സ് (GPCL) ഐപിഒയ്ക്കായുള്ള പ്രാഥമിക പേപ്പറുകള്‍ സെബിയില്‍ സമര്‍പ്പിച്ചു. കമ്പനി ഐപിഒയിലൂടെ 414 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്‍പനയില്‍ ഓഹരികളുടെ ഒരു പുതിയ ഇഷ്യു കൂടി ഉള്‍പ്പെടുത്തി മൊത്തം 87 കോടി രൂപയും ഓഹരിയുടെ ഓഫര്‍ ഫോര്‍ സെയിലില്‍ (OFS) പ്രമോട്ടര്‍മാരുടെ ഓഹരികളിലൂടെ 327 കോടി രൂപയും സമാഹരിക്കുന്നതായാണ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസപക്ടസിലെ വിവരങ്ങള്‍. കമ്പനി പൊതുവായതും കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ക്കായും എടുത്തിട്ടുള്ള കടത്തിന്റെ പൂര്‍ണമായതോ […]
ഡെല്‍ഹി: കെമിക്കല്‍ നിര്‍മാതാക്കളായ ഗുജറാത്ത് പോളിയോള്‍സ് കെമിക്കല്‍സ് (GPCL) ഐപിഒയ്ക്കായുള്ള പ്രാഥമിക പേപ്പറുകള്‍ സെബിയില്‍ സമര്‍പ്പിച്ചു. കമ്പനി ഐപിഒയിലൂടെ 414 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാരംഭ ഓഹരി വില്‍പനയില്‍ ഓഹരികളുടെ ഒരു പുതിയ ഇഷ്യു കൂടി ഉള്‍പ്പെടുത്തി മൊത്തം 87 കോടി രൂപയും ഓഹരിയുടെ ഓഫര്‍ ഫോര്‍ സെയിലില്‍ (OFS) പ്രമോട്ടര്‍മാരുടെ ഓഹരികളിലൂടെ 327 കോടി രൂപയും സമാഹരിക്കുന്നതായാണ് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസപക്ടസിലെ വിവരങ്ങള്‍.
കമ്പനി പൊതുവായതും കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ക്കായും എടുത്തിട്ടുള്ള കടത്തിന്റെ പൂര്‍ണമായതോ ഭാഗികമായതോ ആയ തിരിച്ചടവിനാണ് ഈ പണം ഉപയോഗിക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായുള്ള ഈ സ്ഥാപനം ഇന്‍ഫ്രാ-ടെക്, ഡൈ, പിഗ്മെന്റുകള്‍, ടെക്‌സ്‌റ്റൈല്‍, തുകല്‍ വ്യവസായങ്ങള്‍ എന്നിവയിലെ പ്രമുഖ വിതരണക്കാരാണ്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 40 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു.