22 March 2022 4:39 AM GMT
Summary
ക്വാലാലംപൂര്‍ : ബിറ്റ്‌കോയിന് നിയമപരമായ അംഗീകാരം വേണമെന്ന് മലേഷ്യന്‍ പാര്‍ലമെന്റില്‍ നിര്‍ദ്ദേശിച്ച് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി സാഹിദി സൈനുല്‍. ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് അംഗീകാരം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 23ാം സ്ഥാനത്താണ് മലേഷ്യ (ചെയ്‌നാലിസിസ് ഗ്ലോബല്‍ ക്രിപ്‌റ്റോ അഡോപ്ഷന്‍ ഇന്‍ഡെക്‌സ് 2021 പ്രകാരം). പട്ടികയില്‍ വിയറ്റ്‌നാമാണ് ഒന്നാമത്. ഇന്ത്യ തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയ്ക്ക് സമാനമായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഇറക്കാന്‍ മലേഷ്യന്‍ സര്‍ക്കാരും ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോറാണ് […]
ക്വാലാലംപൂര്‍ : ബിറ്റ്‌കോയിന് നിയമപരമായ അംഗീകാരം വേണമെന്ന് മലേഷ്യന്‍ പാര്‍ലമെന്റില്‍ നിര്‍ദ്ദേശിച്ച് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി സാഹിദി സൈനുല്‍. ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് അംഗീകാരം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 23ാം സ്ഥാനത്താണ് മലേഷ്യ (ചെയ്‌നാലിസിസ് ഗ്ലോബല്‍ ക്രിപ്‌റ്റോ അഡോപ്ഷന്‍ ഇന്‍ഡെക്‌സ് 2021 പ്രകാരം). പട്ടികയില്‍ വിയറ്റ്‌നാമാണ് ഒന്നാമത്. ഇന്ത്യ തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയ്ക്ക് സമാനമായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഇറക്കാന്‍ മലേഷ്യന്‍ സര്‍ക്കാരും ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോറാണ് ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് എല്‍ സാവദോര്‍ ഇത് സംബന്ധിച്ച അറിയിപ്പിറക്കിയത്. നിലവില്‍ ഏറ്റവുമധികം പ്രചാരവും മൂല്യവുമുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. 2001 മുതല്‍ എല്‍ സാല്‍വദേറിന്റെ ഔദ്യോഗിക കറന്‍സി യുഎസ് ഡോളറാണ്. ഈ രാജ്യത്തിന് സ്വന്തമായി കറന്‍സി ഇല്ല.
ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയതോടെ എല്‍ സാല്‍വദോറിലെ പൗരന്മാര്‍ക്ക് ഡോളര്‍, ബിറ്റ്‌കോയിന്‍ ഇവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ബിറ്റ്‌കോയിന്‍ ഡോളറാക്കി മാറ്റിയെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും എല്‍ സാല്‍വദോര്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. മാത്രമല്ല സാധനങ്ങള്‍ക്കും സേവനങ്ങളും ബിറ്റ്‌കോയിന്‍ പകരമായി നല്‍കാമെന്നും ബിറ്റ്‌കോയിന്‍ - ഡോളര്‍ വിനിമയ നിരക്ക് പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.