19 March 2022 11:00 AM IST
Summary
കൊച്ചി : നേരിയ ഉണര്‍വിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞു. 4,730 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 120 രൂപ വര്‍ധിച്ച് 37,960 രൂപയില്‍ എത്തി. അതിന് മുന്‍പുള്ള മൂന്നു ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ […]
കൊച്ചി : നേരിയ ഉണര്‍വിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞു. 4,730 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 120 രൂപ വര്‍ധിച്ച് 37,960 രൂപയില്‍ എത്തി. അതിന് മുന്‍പുള്ള മൂന്നു ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു.
മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴേയ്ക്ക് പോകുന്നതാണ് കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,921.00 ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇന്ന് ബ്രെന്റ് ക്രൂഡ് വില 1.24 ശതമാനം വര്‍ധിച്ച് ബാരലിന് 107.96 ഡോളറിലെത്തി.