image

13 March 2022 12:06 AM GMT

Banking

സുപ്രീം കോടതി ഇടപെടല്‍ റെറയ്ക്ക് നേട്ടമാകുമെന്ന് എഫ്പിസിഇ

PTI

സുപ്രീം കോടതി ഇടപെടല്‍ റെറയ്ക്ക് നേട്ടമാകുമെന്ന് എഫ്പിസിഇ
X

Summary

ഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) യുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഉപഭോക്താക്കളുടെ താല്‍പര്യം സംരംക്ഷിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ റെറയുടെ നടപ്പാക്കലിന് ഗുണകരമാകുമെന്ന് എഫ്പിസിഇ (ഫോറം ഫോര്‍ പീപ്പിള്‍സ് കളക്റ്റീവ് എഫേര്‍ട്). ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ മാസമാണ് 2016 ലെ റിയല്‍ എസ്‌റ്റേറ്റ് നിയമപ്രകാരം വിവിധ സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന നിയമങ്ങള്‍ കേന്ദ്ര നിയമത്തിനും, വീട് വാങ്ങുന്നവരുടെ താല്‍പര്യത്തിനും അനുകൂലമാണോയെന്ന് പരിശോധിച്ച് […]


ഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) യുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും ഉപഭോക്താക്കളുടെ താല്‍പര്യം സംരംക്ഷിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ റെറയുടെ നടപ്പാക്കലിന് ഗുണകരമാകുമെന്ന് എഫ്പിസിഇ (ഫോറം ഫോര്‍ പീപ്പിള്‍സ് കളക്റ്റീവ് എഫേര്‍ട്).

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ മാസമാണ് 2016 ലെ റിയല്‍ എസ്‌റ്റേറ്റ് നിയമപ്രകാരം വിവിധ സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന നിയമങ്ങള്‍ കേന്ദ്ര നിയമത്തിനും, വീട് വാങ്ങുന്നവരുടെ താല്‍പര്യത്തിനും അനുകൂലമാണോയെന്ന് പരിശോധിച്ച് മൂന്നു മാസങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്.

അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും റെറയുടെ നടപ്പാക്കല്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചില്ലെന്ന് എഫ്പിസിഇ പ്രസിഡന്റ് അഭയ് കുമാര്‍ ഉപാധ്യായ് പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കാണ് നിയമ നിര്‍മാണത്തിനുള്ള ഉത്തരവാദിത്തം. പൊതുവായ റിയല്‍ എസ്റ്റേറ്റ് നിയമങ്ങള്‍ക്കും, വില്‍പ്പന കരാറിനുള്ള നിയമങ്ങള്‍ക്കും ഏകീകൃതമായ ഒരു രൂപമില്ല. സംസ്ഥാനങ്ങള്‍ റെറയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നല്ല നിയമങ്ങള്‍ തയ്യാറാക്കുന്നത്. ഇതുവഴി വീട് വാങ്ങുന്നവര്‍ക്ക് നഷ്ടം സംഭവിക്കുന്നു. മറുവശത്ത് ബില്‍ഡര്‍മാര്‍ക്ക് നേട്ടമാവുകയും, അവര്‍ക്ക് റെറയെക്കുറിച്ചുള്ള ഭയം ഇല്ലാതാകുകയും ചെയ്തുവെന്നും ഉപാധ്യ അഭിപ്രായപ്പെട്ടു.

വൈകിയാണെങ്കിലും, സുപ്രീം കോടതിയില്‍ നിന്നുള്ള ഈ വിധി മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാക്കുന്നതിനും, വീടു വാങ്ങുന്നവര്‍ക്ക് നേട്ടമാകുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.