2 March 2022 7:02 AM GMT
Summary
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 800 രൂപ വർദ്ധിച്ച് 38,160 രൂപയിലെത്തി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 4,770 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര സ്വര്‍ണവിലയിലെ വര്‍ധനയുമാണ് രാജ്യത്തും പ്രതിഫലിച്ചത്. മാസത്തിലെ ആദ്യ ദിനമായ ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞ് 37,360 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 75.82ല്‍ എത്തി. […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 800 രൂപ വർദ്ധിച്ച് 38,160 രൂപയിലെത്തി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 4,770 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര സ്വര്‍ണവിലയിലെ വര്‍ധനയുമാണ് രാജ്യത്തും പ്രതിഫലിച്ചത്. മാസത്തിലെ ആദ്യ ദിനമായ ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞ് 37,360 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 49 പൈസ ഇടിഞ്ഞ് 75.82ല്‍ എത്തി.
രാജ്യാന്തര പേയ്‌മെന്റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഏതാനും ദിവസം മുന്‍പ് ധാരണയായിരുന്നു. ഇത് റഷ്യയിലെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ വിദേശ ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കുന്നതിന് കാരണമാകുമെന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,943 ഡോളറിലും വെള്ളി ഔണ്‍സിന് 25.18 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ ക്രൂഡ് വില 6.41 ശതമാനം ഉയര്‍ന്ന് ബാരലിന് 111.7 ഡോളറായി.