image

15 Jan 2022 7:08 AM GMT

Industries

ഇന്‍ഫ്രാ പദ്ധതികള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക സാദ്ധ്യത: നിതിന്‍ ഗഡ്കരി

MyFin Bureau

ഇന്‍ഫ്രാ പദ്ധതികള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക സാദ്ധ്യത: നിതിന്‍ ഗഡ്കരി
X

Summary

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആഭ്യന്തര വരുമാന നിരക്ക് വളരെ ഉയര്‍ന്നതാണെന്നും ഈ മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ച് ആശങ്ക ആവശ്യമില്ലെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.  "ഇന്റണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (ഐആര്‍ആര്‍) വളരെ ഉയര്‍ന്നതാണ്, അതിനാല്‍ രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികളുടെ സാമ്പത്തിക ഭദ്രതയില്‍ ഒരു പ്രശ്‌നവുമില്ല.


രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആഭ്യന്തര വരുമാന നിരക്ക് വളരെ ഉയര്‍ന്നതാണെന്നും ഈ മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ച് ആശങ്ക ആവശ്യമില്ലെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

"ഇന്റണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (ഐആര്‍ആര്‍) വളരെ ഉയര്‍ന്നതാണ്, അതിനാല്‍ രാജ്യത്തെ അടിസ്ഥാന വികസന പദ്ധതികളുടെ സാമ്പത്തിക ഭദ്രതയില്‍ ഒരു പ്രശ്‌നവുമില്ല. 1600 കോടി രൂപ ചെലവില്‍ നിര്‍മിച്ച മുബൈ- പൂന എക്‌സ്പ്രസ് ഹൈവേ ആദ്യം 3,000 കോടി രൂപയ്ക്കും പിന്നീട് 8,000 കോടി രൂപയ്ക്കും ധനസമ്പാദനം നടത്തി." മന്ത്രി വ്യക്തമാക്കി. വനം പരിസ്ഥിതി അനുമതി ലഭ്യമാണ്. 90 ശതമാനം ഭൂമി ഏറ്റെടുക്കുന്നതുവരെ സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ അനുമതികളും ഉള്ളതിനാല്‍, രാജ്യത്ത് ഏതെങ്കിലും അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുടങ്ങാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗഡ്കരി നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കി. ചരക്ക് നീക്കം ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ ചരക്ക് നീക്കം എട്ട് മുതല്‍ 10 ശതമാനം വരെയാണ്. അതേസമയം അമേരിക്കയിലും യൂറോപ്പിലും ഇത് യഥാക്രമം 12-13 , 14-16 എന്നിങ്ങനെയാണ്. റോഡ്, റെയില്‍വേ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിലുള്ള അഭാവം ഇന്ത്യയില്‍ ഇന്ത്യയില്‍ ലോജിസ്റ്റിക്സ് ചെലവ് ഉയര്‍ന്നതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടി.