- Home
- /
- Industries
- /
- Banking
- /
- റിയല്‍ എസ്റ്റേറ്റ്...
Summary
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവരുടെ പണം കൈകാര്യം ചെയ്യുന്നതിന് ആര്‍ഇടികളില്‍ പ്രത്യേക മാനേജ്മെന്റ് ടീമുകളുണ്ട്. ഇവര്‍ ഈ പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കും. അതിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ട്.
നിക്ഷേപരില്‍ നിന്ന് പണം സമാഹരിച്ച് മികച്ച റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപിക്കുകയും, ഇതില്‍ നിന്ന് കിട്ടുന്ന ആദായം...
നിക്ഷേപരില്‍ നിന്ന് പണം സമാഹരിച്ച് മികച്ച റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിക്ഷേപിക്കുകയും, ഇതില്‍ നിന്ന് കിട്ടുന്ന ആദായം നിക്ഷേപകര്‍ക്ക് ആനുപാതികമായി തിരിച്ച് നല്‍കുകയും ചെയ്യുന്നു. നിക്ഷേപകര്‍ക്ക് നേരിട്ട് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ നിക്ഷേപം സുഗമമാക്കുന്നതിന് ഇവര്‍ക്കിടയില്‍ മധ്യവര്‍ത്തിയായി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു 'ബോഡി'യാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ആര്‍ഇടികള്‍). ഈ സേവനത്തിന് അവര്‍ ഫീസ് ഈടാക്കുന്നു.
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവരുടെ പണം കൈകാര്യം ചെയ്യുന്നതിന് ആര്‍ഇടികളില്‍ പ്രത്യേക മാനേജ്മെന്റ് ടീമുകളുണ്ട്. ഇവര്‍ ഈ പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കും. അതിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ഭവന സമുച്ചയങ്ങളോ, വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതികളോ വാങ്ങുന്നതിനോ, വിപുലീകരിക്കുന്നതിനോ ഈ പണം വിനിയോഗിക്കാം. ഭൂമി കച്ചവടങ്ങള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗിക്കാനാകില്ല. ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ആദായം ലഭ്യമായി തുടങ്ങുമ്പോള്‍ സെബിയുടെ നിയമങ്ങള്‍ക്ക് അനുസൃതമായി ലാഭം നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കുന്നു. നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റ് സമുച്ചയങ്ങളുടെ ഓഹരികള്‍ (യൂണിറ്റുകള്‍) സ്വന്തമാക്കുന്നതിനാല്‍ ഇത് ഇക്വിറ്റി ആര്‍ഇടികള്‍ എന്നറിയപ്പെടുന്നു.
ചില ആര്‍ഇടികള്‍ റിയല്‍ എസ്റ്റേറ്റില്‍ നേരിട്ട് നിക്ഷേപം നടത്തില്ല. ആര്‍ഇടികള്‍ മാനേജ്മെന്റ് പണം പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ക്ക് കൊടുക്കുന്നു. ഡെവലപ്പര്‍ ആര്‍ഇടികള്‍ക്ക്് ആദായം (ലോണിന്റെ പലിശയായി) നല്‍കും. ഇത്തരത്തില്‍ ആര്‍ഇടികള്‍ കള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും നിക്ഷേപകര്‍ക്ക് ഡിവിഡന്റ് ആയി തിരിച്ച് നല്‍കുന്നു. ഇത് മോര്‍ട്ട്ഗേജ് (mortgage) ആര്‍ഇടികള്‍ എന്നറിയപ്പെടുന്നു. ചില ആര്‍ഇടികള്‍ ഇക്വിറ്റി ആര്‍ഇടികള്‍ കളുടേയും, മോര്‍ട്ട്ഗേജ് ആര്‍ഇടികള്‍ കളുടേയും വാണിജ്യ തന്ത്രങ്ങള്‍ സംയുക്തമായി ഉപയോഗിക്കുന്നു. ഇത് ഹൈബ്രിഡ് (hybrid) ആര്‍ഇടികള്‍ എന്ന് അറിയപ്പെടുന്നു.
ആര്‍ഇടികള്‍ കള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വാണ് ഉണ്ടായത്. ഇന്ത്യന്‍ ട്രസ്റ്റ്സ് ആക്ട് പ്രകാരമായിരിക്കണം ആര്‍ഇടികള്‍ക്ക് രൂപം നല്‍കേണ്ടത്. ട്രസ്റ്റികള്‍ ഒന്നുകില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയോ, എല്ലെങ്കില്‍ കോര്‍പ്പറേറ്റ് ബോഡിയോ ആയിരിക്കണം. ട്രസ്റ്റ് വഴി പദ്ധതി ആരംഭിക്കുകയും, ഒരു റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനി ഇത് നിയന്ത്രിക്കുകയും വേണം. കൂടാതെ ട്രസ്റ്റും, ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് കമ്പനിയും തീര്‍ച്ചയായും സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
റിയല്‍ എസ്റ്റേറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ (real estate mutual funds-REMFs) നിന്നും വ്യത്യസ്തമാണ് ആര്‍ഇടികള്‍. ആര്‍ഇഎംഎഫ് കള്‍ക്ക് നേരിട്ടോ, സെക്യൂരിറ്റികളായോ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്താനാകും. എന്നാല്‍ ആര്‍ഇടികള്‍ കള്‍ക്ക് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനാവില്ല. സുരക്ഷിത വരുമാനം നല്‍കുന്ന ആസ്തികളിലാണ് ആര്‍ഇടികള്‍ കള്‍ സാധാരണ നിക്ഷേപിക്കാറുള്ളത്. ആര്‍ഇഎംഎഫ്കള്‍ സന്തുലിത (balanced) മ്യൂച്വല്‍ ഫണ്ടുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ആര്‍ഇടികള്‍ ഡെറ്റ് ഫണ്ടുകളെപ്പോലെയും.
ആര്‍ഇടികള്‍ കളെ പോലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു സംവിധാനമാണ് (Infrastructure investment Trust- InvITs). ഇവ നിക്ഷേപിക്കുന്നത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (റോഡുകള്‍, പാലങ്ങള്‍,
ഊര്‍ജപദ്ധതികള്‍ മുതലായവ) പദ്ധതികളിലായിരിക്കും.