image

11 Jan 2022 3:44 AM GMT

Banking

രാജ്യത്ത് ബാങ്ക് വായ്പ കൂടി, നിക്ഷേപം കുത്തനെ ഉയര്‍ന്നു

MyFin Desk

രാജ്യത്ത് ബാങ്ക് വായ്പ കൂടി, നിക്ഷേപം കുത്തനെ ഉയര്‍ന്നു
X

Summary

  സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നതിനിടയിലാണ് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോവിഡ് എത്തിയത്. ഇത് നിക്ഷേപത്തേയും ബാങ്ക് വായ്പകളെയും അതിഗുതരമായി ബാധിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതും പോസിറ്റീവ് നിരക്ക് കുത്തനെ കുറഞ്ഞതും സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് ആര്‍ ബി ഐ പുറത്തു വിടുന്ന കണക്കുകള്‍. രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പയുടെ തോതില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ബാങ്ക് വായ്പ തോത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 6.48 […]


സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നതിനിടയിലാണ് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോവിഡ് എത്തിയത്. ഇത് നിക്ഷേപത്തേയും ബാങ്ക് വായ്പകളെയും അതിഗുതരമായി ബാധിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതും പോസിറ്റീവ് നിരക്ക് കുത്തനെ കുറഞ്ഞതും സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് ആര്‍ ബി ഐ പുറത്തു വിടുന്ന കണക്കുകള്‍.

രാജ്യത്തെ ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പയുടെ തോതില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ബാങ്ക് വായ്പ തോത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 6.48 ശതമാനം കൂടുതലാണ്. ആകെ വിതരണം ചെയ്ത വായ്പ തുക 110.13 ലക്ഷം കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. ബാങ്ക് വായ്പാ തോതിലുള്ള വര്‍ധനവ് പുതിയ സംരഭങ്ങള്‍ക്കും അതുവഴി തൊഴില്‍ സാധ്യതകള്‍ക്കും കാരണമാകും.

ഇക്കാലയളവില്‍ നിക്ഷേപത്തിലും കുത്തനെയുള്ള വര്‍ധന രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.16% വര്‍ധനവാണ് ഉണ്ടായത്. അതായത് 157.56 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഈ കണക്കുകള്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് പ്രതിഫലിപ്പിക്കുന്നത്. വായ്പാ അനുപാതം വര്‍ധിപ്പിക്കണമെന്ന് ധനകാര്യമന്ത്രാലയം നിരന്തരം ബാങ്കുകളോട് ആവശ്യപ്പെട്ടുവരികയായിരുന്നു.