image

11 Jan 2022 1:28 AM GMT

Bond

കോര്‍പ്പറേറ്റ് കടപ്പത്ര വിപണി എന്താണെന്നറിയേണ്ടേ?

MyFin Desk

കോര്‍പ്പറേറ്റ് കടപ്പത്ര വിപണി എന്താണെന്നറിയേണ്ടേ?
X

Summary

കടപ്പത്ര വിപണിയെ പ്രാഥമിക മേഖല, ദ്വീതീയ മേഖല എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. പ്രാഥമിക മേഖലയില്‍ പുതിയ കടപ്പത്രങ്ങളാണ് വിതരണം ചെയ്യുന്നത്.


കടപ്പത്ര വിപണിയെ പ്രാഥമിക മേഖല, ദ്വീതീയ മേഖല എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. പ്രാഥമിക മേഖലയില്‍ പുതിയ കടപ്പത്രങ്ങളാണ് വിതരണം...

കടപ്പത്ര വിപണിയെ പ്രാഥമിക മേഖല, ദ്വീതീയ മേഖല എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. പ്രാഥമിക മേഖലയില്‍ പുതിയ കടപ്പത്രങ്ങളാണ് വിതരണം ചെയ്യുന്നത്. പബ്ലിക് പ്രോസ്പക്റ്റസ്, റൈറ്റ് ഇഷ്യൂ അല്ലെങ്കില്‍ പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയാണ് ഇത് ചെയ്യുന്നത്. പ്രൈവറ്റ് പ്ലേസ്മെന്റ് വിപണിയാണ് കൂടുതല്‍ ആകര്‍ഷകം. കാരണം ബാങ്ക് വായ്പയുടെ പകുതി വിലയേ ഇത്തരത്തില്‍ സമാഹരിക്കുന്നവയ്ക്കുള്ളു.

പ്രൈവറ്റ് കോര്‍പ്പറേറ്റ് കടപ്പത്ര വിപണി

പൂര്‍ണ്ണ വികാസം പ്രാപിച്ച ഒരു കോര്‍പ്പറേറ്റ് കടപ്പത്ര വിപണി കമ്പനികള്‍ക്ക് വികസനാവശ്യങ്ങള്‍ക്കായി ദീര്‍ഘകാലത്തേക്ക് പണം സമാഹരിക്കാന്‍ സഹായിക്കുന്നു. കമ്പനികളുടെ ബാങ്ക് വായ്പകളിന്മേലുള്ള അമിത ആശ്രയം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, റിട്ടയര്‍മെന്റ് ഫണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ട്, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ ഈ വിപണിയിലെ പ്രധാന നിക്ഷേപകരാണ്. കമ്പനികള്‍ ഈ വിപണിയില്‍ നിന്നും ഡിബഞ്ചറുകള്‍ (debentures) പുറത്തിറക്കി പണം സമാഹരിക്കുന്നു. ഈ ഡിബഞ്ചറുകള്‍ (പൂര്‍ണമായോ, ഭാഗികമായോ) ഇക്വിറ്റികളാക്കി മാറ്റാന്‍ സാധിക്കുന്നവയും, മാറ്റാന്‍ സാധിക്കാത്തവയുമുണ്ട്.