27 Jun 2023 5:59 AM GMT
Summary
- ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പ്രായത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നുണ്ട്
- പ്രീമിയം കുറയ്ക്കുന്നതിന് മറ്റൊരു വഴി റൂം റെന്റ് ക്യാപ്പിംഗ് ആണ്
- വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടിക്ക് തുല്യമായ ലൈഫ് കവര്‍ വാങ്ങുക
ആശുപത്രി ചിലവുകള്‍ കുത്തനെ കൂടുന്ന കാലമാണിത്. ആശുപത്രികള്‍ വികസിക്കുന്നതിന് അനുസരിച്ച് ചികിത്സയ്ക്കുള്ള ചിലവും കൂടി. അതുകൊണ്ടാണ് പലരും ആരോഗ്യ ഇന്‍ഷൂറന്‍സുകളെ കുറിച്ച് ചിന്തിക്കുന്നത്. ചികിത്സ ചെലവ് കീശയ്ക്ക് താങ്ങാനാകാത്ത സാഹചര്യത്തില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ താങ്ങില്‍ ആശുപത്രി ചെലവ് മറികടക്കാം എന്നാണ് പലരും കരുതുന്നത്. ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്‍ വാങ്ങുമ്പോള്‍ എത്ര തുകയുടെ പോളിസി വാങ്ങനം എന്നാണ് ആദ്യം അറിയേണ്ടത്.
ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുമ്പോള്‍ വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടിക്ക് തുല്യമായ ലൈഫ് കവര്‍ വാങ്ങുക എന്നതാണ് പോളിസിയുമായി ബന്ധപ്പെട്ട റൂള്‍ ഓഫ് തമ്പ്. മാസത്തില്‍ 70,000 രൂപ ശമ്പളം കൈപ്പറ്റുന്നൊരാളാണെങ്കില്‍ മൊത്ത വരുമാനം പ്രതിമാസം ഏകദേശം 80,000 രൂപയോ പ്രതിവര്‍ഷം 9.6 ലക്ഷം രൂപയോ ആയിരിക്കും ശമ്പളം. അതനുസരിച്ച്, 1 കോടി രൂപയുടെയതോ അതില്‍ കൂടുതലോ സം അഷ്വേര്‍ഡ് ഉള്ള ഹെല്‍ത്ത് പോളിസി വാങ്ങാം. ചെറിയ പ്രായത്തിലുള്ളവര്‍ക്ക് മികച്ച സം അഷ്വേഡുള്ള പോളിസികള്‍ നല്‍കുന്നതിനാല്‍ വാര്‍ഷിക വരുമാനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നവര്‍ക്ക് അതിന് അനുസരിച്ചുള്ള അഷ്വേഡ് തുക ഉയര്‍ത്താം.
അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പ്രായത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നുണ്ട്. കുറഞ്ഞ പ്രീമിയത്തില്‍ പോളിസി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കോപേയ്‌മെന്റ്, കിഴിവുകള്‍, റൂം റെന്റ് ക്യാപ്പിംഗ് പോലുള്ളവ പോളിസിയില്‍ തിരഞ്ഞെടുക്കണം. ഈ അവസ്ഥകളൊന്നും ഒരു പ്രത്യേക രോഗത്തിന് ക്ലെയിം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയോ ആശുപത്രി തിരഞ്ഞെടുക്കുന്നത് നിയന്ത്രിക്കുകയോ ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക.
പോളിസി പ്രീമിയം ബാധ്യത കുറയ്ക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗം കോപേയ്‌മെന്റ് ആണ്. ഓരോ ക്ലെയിമിനും ഇന്‍ഷുറര്‍ ആനുപാതികമായ കോപേയ്‌മെന്റ് തുക കുറയ്ക്കും. അതിനാല്‍, 10 ലക്ഷം രൂപയുടെ ക്ലെയിമിന് കോപേയ്‌മെന്റ് 10% ആണെങ്കില്‍, പോളിസി ഉടമയ്ക്ക് 9 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുണ്ട്. രണ്ടാമത്തെ ഓപ്ഷന്‍ കിഴിവുകളാണ്. ഒരു ക്ലെയിം നല്‍കാവുന്ന സമ്പൂര്‍ണ്ണ പരിധി വ്യവസ്ഥ ചെയ്യുന്നു. ക്ലെയിം തുക കിഴിവിനു താഴെയാണെങ്കില്‍ ഒന്നും നല്‍കേണ്ടതില്ല. ഏകദേശം 25,000 രൂപ കിഴിവായി വര്‍ഷത്തില്‍ തിരഞ്ഞെടുക്കാം.
പ്രീമിയം കുറയ്ക്കുന്നതിന് മറ്റൊരു വഴി റൂം റെന്റ് ക്യാപ്പിംഗ് ആണ്. റൂം വാടകയുടെ പരിധിക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു ഹോസ്പിറ്റല്‍ റൂം ലഭിക്കുകയാണെങ്കില്‍, കിഴിവ് ഉണ്ടാകില്ല. ഉദാഹരണത്തിന്, പോളിസിയില്‍ റൂം വാടക 5,000 നല്‍കുകയും 10,000 വിലയുള്ള ഒരു മുറി തിരഞ്ഞെടുക്കുകയും ചെയ്താല്‍, മൊത്തത്തിലുള്ള ബില്‍ തുകയില്‍ ഏകദേശം 50 ശതമാനം കിഴിവ് ലഭിക്കും. എന്നിരുന്നാലും, 5,000 രൂപയോ അതില്‍ താഴെയോ വിലയുള്ള ഒരു മുറി നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, കിഴിവ് ഉണ്ടാകില്ല.