image

14 March 2023 4:56 AM GMT

Insurance

ക്രെഡിറ്റ് സ്കോർ കരുതിക്കോളൂ, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നേടാം

MyFin Desk

Reliance General Insurance gets Rs 200 cr capital infusion from parent
X

Summary

സാമ്പത്തികമായി ഭദ്രതയുള്ള ഉപഭോക്താക്കൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ കമ്പനി പ്രീമിയത്തിന് 7.5 ശതമാനം മുതൽ ഇളവ് നൽകും


രാജ്യത്തെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനിയായ റിലയൻസ് ജനറൽ ഇൻഷുറൻസ്, ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് അനുവദിക്കുന്നു. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഒരു ഇൻഷുറൻസ് കമ്പനി അവതരിപ്പിക്കുന്നത്.

സാമ്പത്തികമായി ഭദ്രതയുള്ള ഉപഭോക്താക്കൾക്ക് ഒരു പ്രോത്സാഹനം എന്ന നിലയിൽ കമ്പനി പ്രീമിയത്തിന് 7.5 ശതമാനം മുതൽ ഇളവ് നൽകും. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താക്കൾക്കാണ് ഇളവനുവദിക്കുന്നത്.കമ്പനിയുടെ 'റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി പോളിസി' യ്ക്കാണ് ഈ ആനുകൂല്യം ലഭികുന്നത് , പുതിയതായി ഈ ഇൻഷുറൻസ് എടുക്കുന്ന ഉപഭോക്താക്കൾക്കും, നിലവിലുള്ള പോളിസി പുതുക്കുന്ന ഉപഭോക്താക്കൾക്കും ഇളവ് ബാധകമാകും

അത്യാധുനിക സവിശേഷതകൾ ഉൾകൊള്ളുന്ന ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനാണ് കമ്പനി ശ്രമിക്കുന്നതെന്നും, സാമ്പത്തിക ഭദ്രത എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ കാര്യമാണെന്നും കമ്പനിയുടെ സിഇഒ രാകേഷ് ജെയിൻ പറഞ്ഞു, ജീവിതത്തിൽ സാമ്പത്തിക ചിട്ടയുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരത്തിൽ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി പ്രീമിയത്തിൽ ഇളവ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലയൻസ് ഹെൽത്ത് ഇൻഫിനിറ്റി പോളിസി ഉപഭോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.