image

3 Feb 2022 1:48 AM GMT

Insurance

കുട്ടികളുടെ ഇന്‍ഷുറന്‍സ് പോളിസി കവറേജ് അറിഞ്ഞിരിക്കാം

wilson Varghese

കുട്ടികളുടെ ഇന്‍ഷുറന്‍സ് പോളിസി കവറേജ് അറിഞ്ഞിരിക്കാം
X

Summary

  നിങ്ങളുടെ കുട്ടിയുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനും അവരുടെ ജീവിതത്തില്‍ ഉപരിപഠനം, വിവാഹം എന്നിങ്ങനെ പല പ്രധാന സംഭവങ്ങള്‍ക്കും ധനസഹായം നല്‍കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചൈല്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി അറിഞ്ഞിരിക്കണം. മരണം പോലുള്ള പ്രതിസന്ധികളില്‍ കുട്ടി വളരുന്നതിനനുസരിച്ച് അവരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പോളിസി പരിപാലിക്കും. അവരുടെ ഭാവി സുരകഷിതമാക്കുന്ന ഒന്നാണിത്. എങ്ങനെ എടുക്കാം കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉറപ്പായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. കുട്ടിക്ക് ഇപ്പോള്‍ 8 വയസ്സ് […]


നിങ്ങളുടെ കുട്ടിയുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനും അവരുടെ ജീവിതത്തില്‍ ഉപരിപഠനം, വിവാഹം എന്നിങ്ങനെ പല പ്രധാന സംഭവങ്ങള്‍ക്കും ധനസഹായം...

 

നിങ്ങളുടെ കുട്ടിയുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാനും അവരുടെ ജീവിതത്തില്‍ ഉപരിപഠനം, വിവാഹം എന്നിങ്ങനെ പല പ്രധാന സംഭവങ്ങള്‍ക്കും ധനസഹായം നല്‍കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചൈല്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി അറിഞ്ഞിരിക്കണം. മരണം പോലുള്ള പ്രതിസന്ധികളില്‍ കുട്ടി വളരുന്നതിനനുസരിച്ച് അവരുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പോളിസി പരിപാലിക്കും. അവരുടെ ഭാവി സുരകഷിതമാക്കുന്ന ഒന്നാണിത്.

എങ്ങനെ എടുക്കാം

കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉറപ്പായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണ് ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. കുട്ടിക്ക് ഇപ്പോള്‍ 8 വയസ്സ് പ്രായമുണ്ടെങ്കില്‍, അയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ 10 വര്‍ഷത്തിനുള്ളില്‍ കാലാവധി എത്തുന്ന ചൈല്‍ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങാം. ഇന്‍ഷുറന്‍സ് തുക ഒറ്റത്തവണയായോ ഭാഗികമായോ പിന്‍വലിക്കാം. ഓരോ കമ്പനിക്കും അതിന്റേതായ ചൈല്‍ഡ് പ്ലാനുകള്‍ ഉണ്ട്. എസ്ബിഐ ലൈഫ്, എല്‍ഐസി ഇന്ത്യ, എച്ച്ഡിഎഫ്സി ഇന്ത്യ, പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ, മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവര്‍ ചൈല്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആവശ്യങ്ങള്‍

രക്ഷിതാവിന് അകാല മരണം സംഭവിച്ചാല്‍, കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ ചൈല്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതി നിറവേറ്റും. കുട്ടിയെ ബാധിക്കുന്ന അസുഖങ്ങള്‍
ക്ക് പാളിസി നഷ്ടപരിഹാരം നല്‍കും. ഓര്‍ക്കുക നഷ്ടപരിഹാരം നല്‍കുന്ന രോഗങ്ങളുടെയും ചികിത്സകളുടെയും പട്ടികയില്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യാസമുണ്ടാകാം. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് ഇത്ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ ഇന്‍ഷുറന്‍സ് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുള്ള ധനസഹായം ഉറപ്പാക്കുന്നു. കൂടാതെ പ്രായപൂര്‍ത്തിയാകുന്നതോടെ കുട്ടിയുടെ വിവാഹം പോലുള്ള പ്രധാന ആവശ്യങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കാം.

ഉള്‍പ്പെടാത്തവ

ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് വിധേയമാകുന്ന ഏത് ചികിത്സയ്ക്കും ഈ ഇന്‍ഷുറന്‍സ് സാധാരണയായി നഷ്ടപരിഹാരം നല്‍കുന്നു. എന്നാല്‍ ചില രോഗങ്ങളെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട. ഇത് ഏതൊക്കെയെന്ന് ഇന്‍ഷുറന്‍സ് ഏടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മാനസിക രോഗം പോലുളളവ ഇതിന് പുറത്താണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ചികിത്സകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ശരിയായ സമയത്ത് വൈദ്യോപദേശം തേടാതെ ബോധപൂര്‍വമായ വീഴ്ചവരുത്തിയതായി കണ്ടെത്തിയാല്‍, പോളിസി പ്രകാരം നഷ്ടപരിഹാരം ലഭിക്കണമെന്നില്ല. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യത്തിന്റെ സ്വാധീനത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ അല്ലെങ്കില്‍ നിയമവിരുദ്ധമായ റേസിംഗ്, വാതുവയ്പ്പ് തുടങ്ങിയവയ്ക്കിടെ അണ്ടാകന്ന പ്രശ്നങ്ങള്‍, കലാപങ്ങള്‍, പണിമുടക്കുകള്‍ എന്നിവയില്‍ പങ്കെടുക്കുകയോ ചെയ്യുന്നതുമൂലമുള്ള അപകടങ്ങള്‍ എന്നിവയ്ക്ക ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

കുട്ടികളുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകദേശം സമാനമാണെങ്കിലും, വിവിധ കമ്പനികളില്‍ ചില വ്യത്യസങ്ങള്‍ കാണാനാകും. അവയില്‍ മികച്ചത് നിങ്ങള്‍ തിരഞ്ഞെടുക്കണം. ഉത്തരവാദിത്തമുള്ള രക്ഷിതാവെന്ന നിലയില്‍ നിങ്ങള്‍ പരിഗണിക്കേണ്ട ഒന്നാണ് ചൈല്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതി. നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയാണ്.