image

22 Jan 2022 6:23 AM GMT

Insurance

12 രൂപ മതി ഈ പോളിസിക്ക്, രണ്ട് ലക്ഷം രൂപ പരിരക്ഷ

MyFin Desk

12 രൂപ മതി ഈ പോളിസിക്ക്, രണ്ട് ലക്ഷം രൂപ പരിരക്ഷ
X

Summary

രാജ്യത്ത് ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിധിയില്‍ ഇനിയും വരാത്ത ദശലക്ഷക്ഷക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പി എം സുരക്ഷാ ഭീമാ യോജന പദ്ധതി (PMSBY) ആരംഭിച്ചത്. അപകട മരണങ്ങള്‍ക്ക് ചുരുങ്ങിയ പ്രീമിയം തുകയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയണ് ഇത്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന ഈ പദ്ധതിയുടെ സുരക്ഷാ കവചം രണ്ട് ലക്ഷം രൂപയുടേതാണ്. അതായത് ഏതെങ്കിലും കാരണവശാല്‍ പദ്ധതിയില്‍ ചേര്‍ന്ന ആള്‍ക്ക് അപകടമരണമോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചാല്‍ വീട്ടുകാര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള […]


രാജ്യത്ത് ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിധിയില്‍ ഇനിയും വരാത്ത ദശലക്ഷക്ഷക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പി എം...

രാജ്യത്ത് ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിധിയില്‍ ഇനിയും വരാത്ത ദശലക്ഷക്ഷക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പി എം സുരക്ഷാ ഭീമാ യോജന പദ്ധതി (PMSBY) ആരംഭിച്ചത്.

അപകട മരണങ്ങള്‍ക്ക് ചുരുങ്ങിയ പ്രീമിയം തുകയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയണ് ഇത്. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന ഈ പദ്ധതിയുടെ സുരക്ഷാ കവചം രണ്ട് ലക്ഷം രൂപയുടേതാണ്.

അതായത് ഏതെങ്കിലും കാരണവശാല്‍ പദ്ധതിയില്‍ ചേര്‍ന്ന ആള്‍ക്ക് അപകടമരണമോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചാല്‍ വീട്ടുകാര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കും.

ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ ഇതില്‍ ചേരാം. അക്കൗണ്ട് ഉടമകള്‍ക്ക് അതാത് ബാങ്കില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് നല്‍കിയോ ബന്ധപ്പെട്ട ബാങ്ക് വൈബ്സൈറ്റിലൂടെ ഓണ്‍ലൈനായോ പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം.

മേയ് മാസത്തിലാണ് ഇതിന്റെ പ്രീമിയം തുക അക്കൗണ്ടില്‍ നിന്ന് പിടിക്കുക. തുടര്‍ച്ചയായി ഇത് എല്ലാ മാസവും അടയ്ക്കാന്‍ കൃത്യമായി ഓര്‍ത്തിരിക്കണമന്നില്ല. അതുകൊണ്ട് പദ്ധതിയില്‍ ചേര്‍ന്നതിന് ശേഷം അക്കൗണ്ടില്‍ നിന്ന പണം സ്വയം ഇടാക്കുന്ന 'ഓട്ടോ പേ' സംവിധാനം ആക്ടിവേറ്റ് ചെയ്യണമെന്ന് ബാങ്കില്‍ ആവശ്യപ്പെടാം. ഇങ്ങനെ അക്കൗണ്ടില്‍ നിന്ന പണം സ്വയം എടുക്കുന്നതിനെ തുടര്‍ന്ന് പോളിസി ഉടമയ്ക്ക് സന്ദേശം ലഭിക്കും. ഇതിലൂടെ അടവ് ഉറപ്പാക്കാം.

പ്രീമിയം 12 രൂപ

12 രൂപയാണ് ഇവിടെ വര്‍ഷം പോളിസി ഉടമ അടക്കേണ്ടത്. രണ്ട് ലക്ഷം രൂപ വരെ അപകടമരണ ഇന്‍ഷുറന്‍സുള്ള പി എം എസ് ബി വൈ യില്‍ സ്ഥിരമായ അംഗവൈകല്യവും കവറേജില്‍ വരും. 12 രൂപയാണ് വാര്‍ഷിക പ്രീമിയം.

മേയ് 25 നും 31 നും ഇടയിലാണ് സാധാരണ ബാങ്കുകള്‍ പ്രീമിയം ഈടാക്കുക. ജൂണ്‍ 1 മുതല്‍ മേയ് 31 വരെയാണ് പദ്ധതിയുടെ കവറേജ് ലഭിക്കുക. അതുകൊണ്ട് ഓരോ വര്‍ഷവും ഇത് പുതുക്കേണ്ടതുണ്ട്. ഓട്ടോ പേ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പുറത്തു പോകും എന്നതിനാല്‍ ബാങ്കില്‍ നേരിട്ടോ ഓണ്‍ലൈനായോ പണമടയ്ക്കേണ്ടതാണ്.

പ്രായ പരിധി

ഈ ഇന്‍ഷുറന്‍സ് പോളിസിക്കും പ്രായപരിധിയുണ്ട്. ബാങ്ക് അക്കൗണ്ടുള്ള 18-70 പ്രായ പരിധിയിലുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാനാവുക. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്ക് ഒരു അക്കൗണ്ട് വഴിയേ ചേരാനാവൂ.

അപകട മരണം, പൂര്‍ണ വൈകല്യം എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പരിരക്ഷ ലഭിക്കുക. ഭാഗീകമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ക്ലെയിമായി ലഭിക്കും. തുക അതാത് ബാങ്ക് അക്കൗണ്ടിലൂടെയാണ് കൈമാറുക.

തിരക്കിട്ട ജീവതിത്തിനിടയില്‍ ആകസ്മീകമായുണ്ടാകുന്ന ദുരന്തങ്ങള്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുകളയും പലപ്പോഴും. ചുരുങ്ങിയ തുകയ്ക്ക് ഈ പോളിസി എടുക്കുന്നതിലൂടെ തെല്ലൊരു സാമ്പത്തിക ആശ്വാസം ലഭ്യമായാല്‍ അത്രയും നല്ലത്.

Tags: