image

23 March 2023 5:22 AM GMT

Insurance

മോട്ടോര്‍ ഇന്‍ഷൂറന്‍സ്; ഇലക്ട്രിക് വാഹനങ്ങളുടെ പരിഗണനാ ഘടകങ്ങൾ ഇവയാണ്

MyFin Desk

Vehicle Insurance
X

Summary

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍ എഞ്ചിനാണുള്ളത്. അതുകൊണ്ട് തന്നെ ക്യൂബിക് ക്പ്പാസിറ്റി നോക്കി ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കാന്‍ സാധിക്കില്ല.


വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളും ഇന്ധന വാഹനങ്ങളും തമ്മിലാണ് ഇപ്പോള്‍ മത്സരം. മോട്ടോര്‍സൈക്കിള്‍ മുതല്‍ എസ്‌യുവികളില്‍ വരെ ഇപ്പോള്‍ ഇവി ഓപ്ഷനുകളുണ്ട്. ലോകമെങ്ങും ഗ്രീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കാനായി ഇലക്ട്രിക് മോഡലുകള്‍ക്ക് പ്രചോദനം നല്‍കുകയാണ് ഭാവിയിൽ ഇലക്ട്രിക് മോഡലുകള്‍ക്കായിരിക്കും വിപണിയില്‍ മുന്‍തൂക്കം. എന്നിരുന്നാലും പെട്രോള്‍,ഡീസല്‍ മോഡലുകളോട് പിടിച്ചുനില്‍ക്കാന്‍ ഇവി കഷ്ടപ്പെടുന്നുണ്ട്. ഏതൊരു വാഹനം വാങ്ങുമ്പോഴും ആ വാഹനത്തിന്റെ വില മാത്രം നോക്കിയല്ല ഉപഭോക്താക്കള്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. അതിന്റെ പാട്‌സ് കിട്ടാനുണ്ടാകുമോ,ഇന്‍ഷൂറന്‍സ് എത്ര തുകയായിരിക്കുമെന്നൊക്കെ ചിന്തിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓരോ വാഹനത്തിനും മോട്ടോര്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമായ ഇക്കാലത്ത് നിലവിലെ സാഹചര്യത്തില്‍ ഇലക്ട്രിക് ആണോ ഇന്ധന മോഡലാണോ നല്ലതെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

എഞ്ചിന്‍ തീരുമാനിക്കും കാര്യങ്ങള്‍

മോട്ടോര്‍ ഇന്‍ഷൂറന്‍സില്‍ വാഹനത്തിന്റെ എഞ്ചിനാണ് പ്രഥമ പരിഗണന. പ്രീമിയം കൂടുകയും കുറയുകയും ചെയ്യുന്നത് എഞ്ചിന്റെ ശേഷി നോക്കിയാണ്. ഉയര്‍ന്ന ക്യൂബിക് കപ്പാസിറ്റിയുള്ള കാറുകള്‍ക്ക്് ഉയര്‍ന്ന തേര്‍ഡ് പാര്‍ട്ടി നിരക്കുകള്‍ നല്‍കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍ എഞ്ചിനാണുള്ളത്. അതുകൊണ്ട് തന്നെ ക്യൂബിക് ക്പ്പാസിറ്റി നോക്കി ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇന്ധന വാഹനങ്ങളെ പോലെയല്ല ഇന്‍ഷൂറന്‍സ് തീരുമാനിക്കുന്നത്. വൈദ്യുതിയായതിനാല്‍ സിസി നോക്കുന്നതിന് പകരം കിലോവാട്ട് നോക്കിയാണ് നിരക്കുകള്‍ നിശ്ചയിക്കുന്നത്.

ഇന്‍ഷൂര്‍ ചെയ്യാന്‍ ചെലവ് കൂടുമോ?

മോട്ടോര്‍ ഇന്‍ഷൂറന്‍സ് ഇന്ധന വാഹനങ്ങള്‍ക്കും ഇവി വാഹനങ്ങള്‍ക്കും വിവിധ തരത്തിലാണ്. ഗ്രീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവി വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ഐആര്‍ഡിഎഐ പ്രീമിയത്തില്‍ 15 ശതമാനം കിഴിവ് നല്‍കിയിട്ടുണ്ട്. 30 കിലോവാട്ട് ശേഷിയുള്ള ഇവികള്‍ക്ക് തേര്‍ഡ് പാര്‍ട്ടി പ്രീമിയം 1700 രൂപയോളം വരും. 65 കിലോവാട്ട് ഉള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 6700 ഏകദേശം 6700 രൂപയും 30 മുതല്‍ 65 കെവി ശേഷിയുള്ളവയ്ക്ക് 2700 രൂപയുമാണ് അടക്കേണ്ടി വരിക. അതേസമയം ഇന്ധന വാഹനങ്ങള്‍ പരിശോധിച്ചാല്‍ പ്രീമിയം ഇതിനേക്കാള്‍ കൂടും. 1,499 സിസിയ്ക്ക് മുകളിലുള്ള സെഡാന്‍, എസ്‌യുവികള്‍ക്ക് 7,897 രൂപയും ടാക്‌സും ആണ് പ്രീമിയം. ആയിരം സിസിയ്ക്ക് താഴെയുള്ള ഹാച്ച്ബാക്കുകള്‍ക്ക് 2100 രൂപയും നികുതിയും ഉള്‍പ്പെടുന്ന സംഖ്യയാണ് പ്രീമിയം.

ഒരു ഇവിയുടെ ഏറ്റവും നിര്‍ണായകമായ ഭാഗം ബാറ്ററിയാണ്. ്അതുകൊണ്ട് തന്നെ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഇതിന്റെ വാറണ്ടിയും കാലയളവും കപ്പാസിറ്റിയുമൊക്കെ ഒരു പ്രധാന ഘടകമാണ്. ഈ പുതിയ മേഖല ഇനിയും വളരാനും പുരോഗതി കൈവരിക്കാനുമുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ഇന്‍ഷൂറന്‍സ് പ്രീമിയം ഭാവിയില്‍ കുറയാനുള്ള സാധ്യതയാണുള്ളത്.

വൈദ്യുതി വാഹനങ്ങളുടെ മറ്റൊരു പ്രശ്‌നം അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുമ്പോള്‍ വാഹനത്തിന്റെ പാട്‌സുകളുടെ ലഭ്യതക്കുറവാണ്.അടുത്തുള്ള വര്‍ക്ക്‌ഷോപ്പുകളില്‍ പാട്‌സുകള്‍ ലഭിക്കാനുള്ള സാധ്യത വിരളമാണ്. കമ്പനിയുടെ സര്‍വീസ് സെന്ററുകളെ തന്നെ സമീപിക്കേണ്ടി വരും. എന്നാല്‍ മെഷീനുകളുടെ തേയ്മാനം കണക്കിലെടുത്താല്‍ സീറോയാണ്. ഇത് പോളിസി ഹോള്‍ഡറെ സംബന്ധിച്ച് പ്രയോജനപ്പെടും. ബാറ്ററിയ്ക്ക് കൂടുതല്‍ കവറേജ് ഉറപ്പാക്കാനായി ആഡ് ഓണ്‍ എടുക്കാവുന്നതാണ്.