image

8 Feb 2022 1:18 AM GMT

Insurance

രോഗ വിവരം മറച്ചുവയ്ക്കുന്നത് ക്ലെയിം നിരസിക്കാന്‍ മതിയായ കാരണമല്ല, സുപ്രീം കോടതി

MyFin Desk

രോഗ വിവരം മറച്ചുവയ്ക്കുന്നത് ക്ലെയിം നിരസിക്കാന്‍ മതിയായ കാരണമല്ല, സുപ്രീം കോടതി
X

Summary

പോളിസി എടുക്കുമ്പോള്‍ രോഗവിവരം മറച്ചു വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം പോളിസി എടുക്കുന്നവര്‍ക്ക് തന്റെ അറിവില്‍ പെട്ട വിവരങ്ങള്‍ കൈമാറാനുള്ള കടമയുണ്ടെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഒരാള്‍ക്ക് അയാളുടെ ആരോഗ്യാവസ്ഥ വിലയിരുത്തി പോളിസി നല്‍കിയതിന് ശേഷം നിലവിലുള്ള രോഗാവസ്ഥയുടെ പേരില്‍ പോളിസി നിഷേധിക്കാനാവില്ല. ആ രോഗാവസ്ഥയുടെ തുടര്‍ച്ചയായിട്ടുള്ള റിസ്‌കിനെ തുടര്‍ന്നാണ് […]


പോളിസി എടുക്കുമ്പോള്‍ രോഗവിവരം മറച്ചു വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതേസമയം പോളിസി എടുക്കുന്നവര്‍ക്ക് തന്റെ അറിവില്‍ പെട്ട വിവരങ്ങള്‍ കൈമാറാനുള്ള കടമയുണ്ടെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഒരാള്‍ക്ക് അയാളുടെ ആരോഗ്യാവസ്ഥ വിലയിരുത്തി പോളിസി നല്‍കിയതിന് ശേഷം നിലവിലുള്ള രോഗാവസ്ഥയുടെ പേരില്‍ പോളിസി നിഷേധിക്കാനാവില്ല. ആ രോഗാവസ്ഥയുടെ തുടര്‍ച്ചയായിട്ടുള്ള റിസ്‌കിനെ തുടര്‍ന്നാണ് ക്ലെയിം അപേക്ഷ വന്നതെങ്കിലും.
അമേരിക്കയില്‍ വച്ച് അപ്രതീക്ഷിതമായുണ്ടായ ചികിത്സയുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (എന്‍ എസ് ഡി ആര്‍ സി) വിധിയ്ക്ക് എതിരെ ബിസിനസ്‌കാരനായ മന്‍മോഹന്‍ നന്ദ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി. അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് നന്ദ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് 'ഓവര്‍സീസ് മെഡിക്ലെയിം ബിസിനസ് ആന്‍ഡ് ഹോളിഡേ പോളിസി' എടുത്തിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് അദേഹത്തെ ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആക്കുകയും ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയമാകുകയും ചെയ്തു. ബ്ലോക്ക് നീക്കുന്നതിന്റെ ഭാഗമായി മൂന്ന് സ്റ്റെന്റുകള്‍ നിക്ഷേപിക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് ചികിത്സാ ചെലവുകള്‍ക്കായി കമ്പനിയെ സമീപിച്ചപ്പോഴാണ് രോഗിയ്ക്ക് ഹൈപ്പര്‍ലിപ്പിഡമിയ, പ്രമേഹം തുടങ്ങിയ രോഗ ചരിത്രമുണ്ടായിരുന്നുവെന്നും പോളിസി എടുത്തപ്പോള്‍ ഇത് മറച്ചുവെച്ചുവെന്നുമുള്ള കാരണത്താല്‍ ക്ലെയിം നിരസിക്കപ്പെട്ടത്.
മെഡിക്കേഷനിലുള്ള ഇദേഹം പോളിസി എടുത്തപ്പോള്‍ ഇക്കാര്യം മറച്ചുവച്ചുവെന്നായിരുന്നു എന്‍ സി ഡി ആര്‍ സി യുടെ കണ്ടെത്തല്‍. എന്നാല്‍ ക്ലെയിം നിരസിച്ചുകൊണ്ടുള്ള യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അപ്പീലിന്‍മേല്‍ മേല്‍കോടതിയുടെ വിധി. 'മെഡിക്ലെയിം പോളിസിയുടെ ലക്ഷ്യം തന്നെ അപ്രതീക്ഷിത രോഗങ്ങള്‍ക്കും അവസ്ഥകള്‍ക്കുമുള്ള പരിരക്ഷയാണ്. ഇത് വിദേശത്തായിരിക്കുമ്പോഴും വരാം'- കോടതി വ്യക്തമാക്കി.