image

31 Jan 2022 5:41 AM GMT

Insurance

ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

MyFin Desk

ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
X

Summary

മെഡിക്കല്‍ അത്യാഹിതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ആര്‍ക്കും സംഭവിച്ചേക്കാം. അതിനാല്‍, സാമ്പത്തിക ആസൂത്രണത്തിലേക്കുള്ള ആദ്യപടിയെന്ന നിലയില്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. നിങ്ങള്‍ക്ക് ഇതിനകം തന്നെ മെഡിക്ലെയിം പോലുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടെങ്കില്‍, അത് ആശുപത്രി ബില്ലുകള്‍ തിരിച്ചടയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം നിങ്ങള്‍ ഒരു ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതും പരിഗണിക്കണം. ഒരു മെഡിക്ലെയിം ആനുകൂല്യങ്ങള്‍ പോലെയല്ല, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന ആനുകൂല്യങ്ങള്‍. മെഡിക്ലെയിം, ആശുപത്രി ബില്ലുകള്‍ക്ക് ക്ലെയിം നല്‍കുമ്പോള്‍, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ്, ഇന്‍ഷ്വര്‍ ചെയ്ത […]


മെഡിക്കല്‍ അത്യാഹിതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ആര്‍ക്കും സംഭവിച്ചേക്കാം. അതിനാല്‍, സാമ്പത്തിക ആസൂത്രണത്തിലേക്കുള്ള...

മെഡിക്കല്‍ അത്യാഹിതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ആര്‍ക്കും സംഭവിച്ചേക്കാം. അതിനാല്‍, സാമ്പത്തിക ആസൂത്രണത്തിലേക്കുള്ള ആദ്യപടിയെന്ന നിലയില്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് നിര്‍ബന്ധമാണ്.

നിങ്ങള്‍ക്ക് ഇതിനകം തന്നെ മെഡിക്ലെയിം പോലുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടെങ്കില്‍, അത് ആശുപത്രി ബില്ലുകള്‍ തിരിച്ചടയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം നിങ്ങള്‍ ഒരു ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതും പരിഗണിക്കണം.

ഒരു മെഡിക്ലെയിം ആനുകൂല്യങ്ങള്‍ പോലെയല്ല, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കുന്ന ആനുകൂല്യങ്ങള്‍. മെഡിക്ലെയിം, ആശുപത്രി ബില്ലുകള്‍ക്ക് ക്ലെയിം നല്‍കുമ്പോള്‍, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ്, ഇന്‍ഷ്വര്‍ ചെയ്ത മുഴുവന്‍ തുകയും നല്‍കുന്നു.

മധ്യവയസ്‌കര്‍ക്കോ കുടുംബപരമായി അത്ര നല്ലതല്ലാത്ത മെഡിക്കല്‍ ചരിത്രമുള്ളവര്‍ക്കോ ഏത് പ്രായത്തിലും മെഡിക്ലെയിം അല്ലെങ്കില്‍ ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സില്‍ ചേരാമെങ്കിലും, ഗുരുതരമായ അസുഖങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് ഇത് നിര്‍ബന്ധമാണ്.

ക്രിട്ടിക്കല്‍ ഇൻഷുറൻസും മെഡിക്ലെയിമും

ഇവ രണ്ടും ഒന്നിനു പകരം മറ്റൊന്ന് എന്ന രീതിയില്‍ ഉള്ളതല്ല. രണ്ടും ചികിത്സാ ചെലവുകള്‍ നേരിടാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ നിങ്ങള്‍ക്ക് മെഡിക്ലെയിം ഇല്ലെങ്കില്‍, പകരം ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പ്ലനാണ് ഉള്ളതെങ്കില്‍, ചെറിയ അസുഖം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ആശുപത്രി ബില്‍ നിങ്ങള്‍ വഹിക്കേണ്ടിവരും. ക്രിട്ടിക്കല്‍ പോളിസി കരാര്‍ പ്രകാരമുള്ള അസുഖം കണ്ടെത്തിയാല്‍ മാത്രമേ ഈ പ്ലാന്‍ തുക അനുവദിക്കുകയുള്ളൂ.

കവറേജ് പരിധി

മിക്ക ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ വ്യത്യസ്ത രീതിയിലുള്ള കവറേജ് ഓപ്ഷനുകളുണ്ട്. ഇന്‍ഷുറര്‍മാര്‍ പരിഗണിക്കുന്ന ഗുരുതരമായ രോഗങ്ങളിലും വ്യത്യാസമുണ്ട്. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും 8 മുതല്‍ 20 വരെ ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.

കാന്‍സര്‍, കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, കിഡ്‌നി രോഗങ്ങള്‍, ഹാര്‍ട്ട് വാല്‍വ് മാറ്റിസ്ഥാപിക്കല്‍, അവയവം മാറ്റിവയ്ക്കല്‍ എന്നിവയാണ് മിക്ക ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാനുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്ന അസുഖങ്ങള്‍.