image

18 Jan 2023 9:14 AM

Business

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഇടത്തട്ടുകാരേയും ഉള്‍പ്പെടുത്തിയേക്കും; റിപ്പോര്‍ട്ട്

MyFin Desk

aayushman bharat scheme
X

Summary

  • ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ കീഴിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി 10 കോടിയിലധികം ആരോഗ്യരേഖകള്‍ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


ഡെല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഇടത്തട്ടുകാരേയും ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് കൂടി ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. 2018 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് തുക കേന്ദ്ര സര്‍ക്കാരാണ് വഹിക്കുക. നിലവിലെ ഈ വ്യവസ്ഥയില്‍ മാറ്റംവരുത്തി കുറഞ്ഞ പ്രീമിയത്തില്‍ ഇടത്തരക്കാര്‍ക്കുകൂടി ലഭ്യമാക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ കീഴിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുമായി 10 കോടിയിലധികം ആരോഗ്യരേഖകള്‍ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്തെ 30 കോടിയിലധികം ആളുകള്‍ക്കാണ് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ടുകള്‍ ഉള്ളത്. 2021 സെപ്റ്റംബറിലാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ രാജ്യവ്യാപകമായി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.