image

14 Sep 2022 12:45 AM GMT

Corporates

ആരോഗ്യ ഇന്‍ഷുറന്‍സ്: ബിസിനസ് റിട്ടേണ്‍ റിപ്പോര്‍ട്ടിംഗില്‍ ഇളവുമായി ഐആര്‍ഡിഎഐ

Wilson k Varghese

Health care
X

Summary

ഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിസിനസ് റിട്ടേണ്‍ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ് റിട്ടേണ്‍ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട റിട്ടേണുകളുടെ എണ്ണം ഐആര്‍ഡിഎഐ കുറച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സുഗമമായി ബിസിനസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ഇത് ഗുണം ചെയ്യുമെന്നും ഐആര്‍ഡിഎഐ ഇറക്കിയ അറിയിപ്പിലുണ്ട്. ഇപ്പോള്‍, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ 8 റിട്ടേണുകളും ലൈഫ് […]


ഡെല്‍ഹി: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബിസിനസ് റിട്ടേണ്‍ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ് റിട്ടേണ്‍ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട റിട്ടേണുകളുടെ എണ്ണം ഐആര്‍ഡിഎഐ കുറച്ചു.

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സുഗമമായി ബിസിനസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ഇത് ഗുണം ചെയ്യുമെന്നും ഐആര്‍ഡിഎഐ ഇറക്കിയ അറിയിപ്പിലുണ്ട്.

ഇപ്പോള്‍, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ 8 റിട്ടേണുകളും ലൈഫ് ഇന്‍ഷുറന്‍സ് 17 റിട്ടേണുകളും വര്‍ഷം സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന് പകരം 3 റിട്ടേണുകളും ഫയല്‍ ചെയ്താല്‍ മതിയാകും.

ഈ നീക്കം ഇന്‍ഷുറര്‍മാരെ അവരുടെ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുകയും രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും എആര്‍ഡിഎഐ അധികൃതര്‍ വ്യക്തമാക്കി. ഈ പുതുക്കിയ റിപ്പോര്‍ട്ടിംഗ് മാനദണ്ഡങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.