21 Aug 2022 4:29 AM GMT
Summary
ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി)യുടെ ഡെത്ത് ക്ലെയിമുകളില്‍ 20 ശതമാനത്തിന്റെ ഇടിവ്. കോവിഡ് മൂലമുള്ള മരണങ്ങള് കുറഞ്ഞ് തുടങ്ങിയതാണ് ഇതിന് കാരണം. എന്നാല്‍ 2020 നേക്കാല്‍ ഉയര്‍ന്നു തന്നെയാണ് നിരക്കിപ്പോഴും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍, 7,111 കോടി രൂപയുടെ ഡെത്ത് ക്ലെയിമുകള്‍ തീര്‍പ്പാക്കി. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 5,743 കോടി രൂപയായിരുന്നുവെന്ന് എല്‍ഐസി ചെയര്മാന് എം ആര് കുമാര്‍ പറഞ്ഞു. കോവിഡിന് മുന്‍പ് […]
ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി)യുടെ ഡെത്ത് ക്ലെയിമുകളില്‍ 20 ശതമാനത്തിന്റെ ഇടിവ്. കോവിഡ് മൂലമുള്ള മരണങ്ങള് കുറഞ്ഞ് തുടങ്ങിയതാണ് ഇതിന് കാരണം. എന്നാല്‍ 2020 നേക്കാല്‍ ഉയര്‍ന്നു തന്നെയാണ് നിരക്കിപ്പോഴും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍, 7,111 കോടി രൂപയുടെ ഡെത്ത് ക്ലെയിമുകള്‍ തീര്‍പ്പാക്കി. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 5,743 കോടി രൂപയായിരുന്നുവെന്ന് എല്‍ഐസി ചെയര്മാന് എം ആര് കുമാര്‍ പറഞ്ഞു.
കോവിഡിന് മുന്‍പ് ക്ലെയിം നിരക്കുകള്‍ വളരെ സ്ഥിരത പുലര്‍ത്തിയിരുന്നുവെന്ന് എല്‍ഐസി എക്സിക്യൂട്ടീവ് ഡയറക്ടറായ ദിനേശ് പന്ത് പറഞ്ഞു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ലെയിമുകളില്‍ വര്‍ധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍, നിലവിലെ പാദം സെപ്റ്റംബര്‍ 30, 2022 ന് അവസാനിക്കും ഇത് മുതല്‍ കൂടുതല്‍ സാധാരണ നിലയിലേക്ക് മാറുന്നത് ഞങ്ങള്‍ കാണുന്നു. ഇത് ഇപ്പോഴും 2020 ന് മുമ്പുള്ള കണക്കുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. കാരണം ഇതിന് കുറച്ച് സമയമെടുക്കും. വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എബിഎന്ആര് (ഇന്ക്യുവേഡ് ബട്ട് നോട്ട് റിപ്പോര്‍ട്ടഡ്) കേസുകള്‍ ഉണ്ടാകും,' പന്ത് പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍, പ്രീമിയം വരുമാനത്തിലെ റെക്കോര്‍ഡ് വര്‍ധന മൂലം എല്‍ഐസിയുടെ അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2.94 കോടിയില്‍ നിന്ന് 682.88 കോടി രൂപയായി ഉയര്‍ന്നു.