12 July 2022 6:03 AM GMT
Summary
നോണ്‍-ലൈഫ്, ലൈഫ്, റീഇന്‍ഷുറന്‍സ് ഉള്‍പ്പടെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്ന 12 കമ്പനികകളുടെ അപേക്ഷകള്‍ പരിഗണിക്കുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി ഇതിന്റെ പ്രോസസ്സിംഗ് നടന്നു വരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐആര്‍ഡിഎഐ പുതിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഐആര്‍ഡിഎഐയുടെ 12 അപേക്ഷകളില്‍ എട്ടെണ്ണം കാര്‍ഷിക ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നതിനും മൂന്ന് ലൈഫ് ഇന്‍ഷുറന്‍സിനും ഒരു റീഇന്‍ഷുറന്‍സ് കമ്പനിക്കുമാണ്. ഗോ ഡിജിറ്റ് […]
നോണ്‍-ലൈഫ്, ലൈഫ്, റീഇന്‍ഷുറന്‍സ് ഉള്‍പ്പടെ ഇന്‍ഷുറന്‍സ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്ന 12 കമ്പനികകളുടെ അപേക്ഷകള്‍ പരിഗണിക്കുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി ഇതിന്റെ പ്രോസസ്സിംഗ് നടന്നു വരികയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഐആര്‍ഡിഎഐ പുതിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല.
ഐആര്‍ഡിഎഐയുടെ 12 അപേക്ഷകളില്‍ എട്ടെണ്ണം കാര്‍ഷിക ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങുന്നതിനും മൂന്ന് ലൈഫ് ഇന്‍ഷുറന്‍സിനും ഒരു റീഇന്‍ഷുറന്‍സ് കമ്പനിക്കുമാണ്. ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രമോട്ടര്‍മാരായ കാമേഷ് ഗോയലും പ്രേം വാത്സയുമാണ് ലൈഫ്, റീഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് കടക്കുന്നത്.
പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ്, ഇന്ത്യ ബുള്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, അന്‍സെന്‍ ജനറല്‍ ഇന്‍ഷുറന്‍സ്, റിയ ജനറല്‍ ഇന്‍ഷുറന്‍സ്, ക്ഷേമ ജനറല്‍ ഇന്‍ഷുറന്‍സ്, കോസ്മിയ ജനറല്‍ ഇന്‍ഷുറന്‍സ്, കെന്‍ങ്കോ ജനറല്‍ ഇന്‍ഷുറന്‍സ്, ഗോ മെക്കാനിക്ക് ജനറല്‍ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ആക്‌സസ് ലൈഫ് ഇന്‍ഷുറന്‍സ്, ഗോ ഡിജിറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗോ ഡിജിറ്റ് റീഇന്‍ഷുറന്‍സ്, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് ഇന്‍ഷുറന്‍സ് രംഗത്തേക്ക് വരുന്ന 12 കമ്പനികള്‍.