image

18 Jun 2022 12:14 AM GMT

Insurance

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 24 % വര്‍ധന

MyFin Desk

നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 24 % വര്‍ധന
X

Summary

ഡെല്‍ഹി: നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അവരുടെ മൊത്ത പ്രീമിയത്തില്‍ 24 ശതമാനം വര്‍ധനവോടെ 15,404.45 കോടി രൂപ നേടിയതായി റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കണക്കുകള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 12,423.98 കോടി രൂപയുടെ മൊത്ത ഡയറക്ട് പ്രീമിയം നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 31 നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 25 ജനറല്‍ ഇന്‍ഷുറര്‍മാരുടെ മൊത്ത ഡയറക്ട് പ്രീമിയം 2022 മെയ് മാസത്തില്‍ […]


ഡെല്‍ഹി: നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ അവരുടെ മൊത്ത പ്രീമിയത്തില്‍ 24 ശതമാനം വര്‍ധനവോടെ 15,404.45 കോടി രൂപ നേടിയതായി റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കണക്കുകള്‍ വ്യക്തമാക്കി. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 12,423.98 കോടി രൂപയുടെ മൊത്ത ഡയറക്ട് പ്രീമിയം നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
31 നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 25 ജനറല്‍ ഇന്‍ഷുറര്‍മാരുടെ മൊത്ത ഡയറക്ട് പ്രീമിയം 2022 മെയ് മാസത്തില്‍ 24 ശതമാനം വര്‍ധിച്ച് 13,566.18 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ ഇത് 10,954.18 കോടി രൂപയായിരുന്നുവെന്ന് ഐആര്‍ഡിഎഐ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ച് സ്വകാര്യമേഖലയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്ത പ്രീമിയം 1,382.71 കോടി രൂപയില്‍ നിന്ന്
23.6
ശതമാനം വര്‍ധിച്ച് 1,708.86 കോടി രൂപയായി.
രണ്ട് സ്‌പെഷ്യലൈസ്ഡ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ മൊത്തത്തിലുള്ള ഡയറക്ട് പ്രീമിയം 48.6 ശതമാനം വര്‍ധിച്ച് 129.42 കോടി രൂപയായി. ഈ വര്‍ഷം മെയ് മാസത്തില്‍ ഇത് 87.09 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-മെയ് കാലയളവില്‍ എല്ലാ നോണ്‍-ലൈഫ് ഇന്‍ഷുറര്‍മാരുടെയും മൊത്തത്തിലുള്ള ഡയറക്ട് പ്രീമിയം 22.8 ശതമാനം ഉയര്‍ന്ന് 36,680.69 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 29,867.41 കോടി രൂപയായിരുന്നു.