image

17 May 2022 3:40 AM GMT

Insurance

സ്ഥിരമായി ഡോക്ടറെ കാണേണ്ടി വരുന്നുണ്ടോ? ഒപിഡി ഇന്‍ഷുറന്‍സിന്റെ ഗുണങ്ങളറിയൂ

MyFin Desk

സ്ഥിരമായി ഡോക്ടറെ കാണേണ്ടി വരുന്നുണ്ടോ? ഒപിഡി ഇന്‍ഷുറന്‍സിന്റെ ഗുണങ്ങളറിയൂ
X

Summary

പനി, ജലദോഷം തുടങ്ങി ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പടെ സ്ഥിരമായി ആശുപത്രിയില്‍ പോകേണ്ടി വരുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഇത്തരം 'ആശുപത്രി സന്ദര്‍ശനത്തിന്' ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും എന്ന് കേട്ടിട്ടുണ്ടോ ? കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് മാത്രമല്ല അടിക്കടിയുള്ള ആശുപത്രി സന്ദര്‍ശത്തില്‍ ഒതുങ്ങുന്ന രോഗങ്ങള്‍ക്കും ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. ഇത്തരം ചികിത്സയ്ക്ക് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുക. അതുകൊണ്ട് തന്നെ ഇവയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികളെ ഔട്ട് […]


പനി, ജലദോഷം തുടങ്ങി ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പടെ സ്ഥിരമായി ആശുപത്രിയില്‍ പോകേണ്ടി വരുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്....

പനി, ജലദോഷം തുടങ്ങി ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പടെ സ്ഥിരമായി ആശുപത്രിയില്‍ പോകേണ്ടി വരുന്ന വലിയൊരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഇത്തരം 'ആശുപത്രി സന്ദര്‍ശനത്തിന്' ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും എന്ന് കേട്ടിട്ടുണ്ടോ ? കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് മാത്രമല്ല അടിക്കടിയുള്ള ആശുപത്രി സന്ദര്‍ശത്തില്‍ ഒതുങ്ങുന്ന രോഗങ്ങള്‍ക്കും ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. ഇത്തരം ചികിത്സയ്ക്ക് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുക.

അതുകൊണ്ട് തന്നെ ഇവയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസികളെ ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ഒപിഡി) കവര്‍ എന്നാണ് വിളിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം ശക്തമായതിന് പിന്നാലെയാണ് ഇത്തരം പോളിസികളെ പറ്റി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗൗരവമായി ചിന്തിച്ച് തുടങ്ങിയത്. ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് (എന്നാല്‍ ഭാവിയില്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത അവസ്ഥയില്‍ നിന്നും മാറി ചിന്തിക്കാന്‍ കമ്പനികള്‍ ആരംഭിച്ചതോടെ സാധാരണക്കാരുള്‍പ്പടെ ഒട്ടേറെ ആളുകള്‍ ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്.

ഇത്തരം പോളിസികളില്‍ ചികിത്സകള്‍ക്ക് മാത്രമല്ല രോഗനിര്‍ണ്ണയം സംബന്ധിച്ച ചെലവുകള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ട്. ഡോക്ടറെ നേരിട്ടും അല്ലാതെയും (ഓണ്‍ലൈനായി) കാണുന്ന രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആദ്യം ഇത്തരം പോളിസികളില്‍ ഊന്നല്‍ കൊടുക്കാതിരുന്നത്. മാത്രമല്ല ആരോഗ്യ ഇന്‍ഷുറന്‍സുകളില്‍ ഔട്ട് പേ്ഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ഒപിഡി) കവര്‍ എന്ന ഓപ്ഷനും നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇവയും ഉള്‍പ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒപിഡിയുടെ ഗുണങ്ങള്‍

ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റ് (ഒപിഡി) കവര്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി കുതിച്ചുയരുന്ന ചികിത്സാ ചെലവില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ സാധിക്കും. ഒരേ രോഗത്തിന് തുടര്‍ച്ചയായി ഡോക്ടറെ കാണേണ്ടി വരുന്നവര്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുക. മാത്രമല്ല ശരാശരി 40 വയസിന് ശേഷം നല്ലൊരു വിഭാഗം ആളുകളിലും ജീവിതശൈലീ രോഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ഒപിഡി കവര്‍ ഒരു ദീര്‍ഘകാല പരിരക്ഷ നല്‍കുമെന്നുറപ്പ്.

പുതിയ തരം പോളിസി ആയതിനാല്‍ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങളില്‍ വ്യത്യാസം ഉണ്ടായേക്കാം. അതിനാല്‍ തന്നെ ഇത്തരം വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയ ശേഷം പോളിസി എടുക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഒപിഡി പരിരക്ഷയ്ക്ക് കീഴില്‍ കൊണ്ടു വരുന്നത് ഏറെ ഗുണം ചെയ്യും.

താരതമ്യേന ഇത്തരം പോളിസികള്‍ക്കായി വേണ്ടിവരുന്ന പ്രീമിയം തുക താങ്ങാനാവുന്നതാണ്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പടെ ഒപിഡി പരിരക്ഷ ലഭിക്കുമെങ്കിലും വിശ്വാസ്യതയിലടക്കം മുന്‍നിരയില്‍ നില്‍ക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുന്നതാണ് ഉത്തമം.