image

11 May 2022 7:02 AM GMT

Banking

പുതിയ ബിസിനസില്‍ നേട്ടം, മാക്‌സ് ഫിനാന്‍ഷ്യല്‍ നാല് ശതമാനം ഉയര്‍ന്നു

MyFin Bureau

പുതിയ ബിസിനസില്‍ നേട്ടം, മാക്‌സ് ഫിനാന്‍ഷ്യല്‍ നാല് ശതമാനം ഉയര്‍ന്നു
X

Summary

പുതിയ ബിസിനസ് (Value of New Business) മൂല്യത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതോടെ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ക്ക് നാല് ശതമാനം നേട്ടം. ഇന്‍ഷുറന്‍സ് കമ്പനിയുടെ നാലാംപാദത്തിലെ നികുതിയ്ക്കു ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തേ ഇതേ കാലയളവിലെ 70 കോടി രൂപയില്‍ നിന്നും 106 ശതമാനം ഉയര്‍ന്ന് 144 കോടി രൂപയായി. പുതിയ ബിസിനസില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 31.9 ശതമാനമായി ഉയര്‍ന്നു. കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം 16 ശതമാനം വര്‍ദ്ധിച്ച് 7,905 കോടി രൂപയിലെത്തി. […]


പുതിയ ബിസിനസ് (Value of New Business) മൂല്യത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതോടെ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികള്‍ക്ക് നാല് ശതമാനം നേട്ടം. ഇന്‍ഷുറന്‍സ് കമ്പനിയുടെ നാലാംപാദത്തിലെ നികുതിയ്ക്കു ശേഷമുള്ള ലാഭം മുന്‍ വര്‍ഷത്തേ ഇതേ കാലയളവിലെ 70 കോടി രൂപയില്‍ നിന്നും 106 ശതമാനം ഉയര്‍ന്ന് 144 കോടി രൂപയായി.

പുതിയ ബിസിനസില്‍ നിന്നുള്ള പ്രവര്‍ത്തന ലാഭം 31.9 ശതമാനമായി ഉയര്‍ന്നു. കമ്പനിയുടെ പുതിയ ബിസിനസ് പ്രീമിയം 16 ശതമാനം വര്‍ദ്ധിച്ച് 7,905 കോടി രൂപയിലെത്തി. കൂടാതെ, റിന്യൂവല്‍ പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 19 ശതമാനം വര്‍ദ്ധിച്ച് 14,509 കോടി രൂപയിലെത്തി. ഇതുമൂലം മൊത്തം പ്രീമിയം 22,414 കോടി രൂപയായി വര്‍ദ്ധിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധനവാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 1,07,510 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.