image

12 Jan 2022 12:53 AM GMT

Insurance

ഒന്നിലധികം പോളിസികള്‍? ചികിത്സാ തുക എങ്ങനെ ക്ലെയിം ചെയ്യാം

MyFin Desk

ഒന്നിലധികം പോളിസികള്‍? ചികിത്സാ തുക എങ്ങനെ ക്ലെയിം ചെയ്യാം
X

Summary

പലപ്പോഴും ഒന്നിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ ഭാഗമായിട്ടുള്ളവരായിരിക്കും പലരും. ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ്, കൂടാതെ വ്യക്തിപരമായി എടുത്തിട്ടുള്ള പോളിസികള്‍ തുടങ്ങിയവ. കുടുംബാംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ടാകാം. ഇങ്ങനെ വ്യത്യസ്ത പോളിസികളുടെ ഭാഗമായ ഒരാള്‍ക്ക് ചികിത്സാ തുക ക്ലെയിം ചെയ്യണമെങ്കില്‍ ഏത് പോളിസിക്കായിരിക്കും പ്രഥമ പരിഗണന നല്‍കേണ്ടത്? ഗ്രൂപ്പ് ഇൻഷുറൻസ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളുടെ ഭാഗമാണോ ക്ലെയിമിന് വിധേയമാകുന്ന ആള്‍ എന്നതാണ്. അങ്ങനെയെങ്കില്‍ മറ്റ് പോളിസിയുടെ കവറേജ് ഉണ്ടെങ്കിലും […]


പലപ്പോഴും ഒന്നിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ ഭാഗമായിട്ടുള്ളവരായിരിക്കും പലരും. ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ഗ്രൂപ്പ്...

പലപ്പോഴും ഒന്നിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ ഭാഗമായിട്ടുള്ളവരായിരിക്കും പലരും. ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ്, കൂടാതെ വ്യക്തിപരമായി എടുത്തിട്ടുള്ള പോളിസികള്‍ തുടങ്ങിയവ. കുടുംബാംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ടാകാം. ഇങ്ങനെ വ്യത്യസ്ത പോളിസികളുടെ ഭാഗമായ ഒരാള്‍ക്ക് ചികിത്സാ തുക ക്ലെയിം ചെയ്യണമെങ്കില്‍ ഏത് പോളിസിക്കായിരിക്കും പ്രഥമ പരിഗണന നല്‍കേണ്ടത്?

ഗ്രൂപ്പ് ഇൻഷുറൻസ്

ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളുടെ ഭാഗമാണോ ക്ലെയിമിന് വിധേയമാകുന്ന ആള്‍ എന്നതാണ്. അങ്ങനെയെങ്കില്‍ മറ്റ് പോളിസിയുടെ കവറേജ് ഉണ്ടെങ്കിലും ആദ്യ പരിഗണന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിക്ക് നല്‍കാം. കാരണം ഇതിന്റെ ക്ലെയിം സെറ്റില്‍മെന്റിന് താരതമ്യേന വേഗം കൂടും. മൂന്ന് ലക്ഷം രൂപ വീതം കവറേജുള്ള രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുണ്ടെങ്കില്‍ ഇവിടെ ക്ലെയിം തുകയും മൊത്തം ആശുപത്രി ബില്ലും കൂട്ടിക്കിഴിച്ച് നോക്കിയിട്ട് വേണം ഏത് പോളിസിയില്‍ നിന്ന് ക്ലെയിം ചെയ്യണം എന്ന് തീരുമാനിക്കാന്‍.

ഏതുമാകാം

ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ചികിത്സാ ചെലവ് 2.5 ലക്ഷമാണെങ്കില്‍ ഏത് പോളിസിയിലും ക്ലെയിം ചെയ്യാം. ഇവിടെയും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളുണ്ടെങ്കില്‍ അതിന് മുന്‍ഗണന നല്‍കുക. രോഗം കുറച്ചുകൂടി ഗൗരവതരമാണെന്ന് കരുതുക. ചികിത്സാ ചെലവായി നാല് ലക്ഷം രൂപ ആശുപത്രി ബില്ലായി എന്നും കരുതുക. ഇവിടെ രണ്ട് പോളിസികളിലായി ക്ലെയിമിനുള്ള അപേക്ഷ നല്‍കാം. ആദ്യ പോളിസിയില്‍ പോളിസി കവറേജിന്റെ പരമാവധി ക്ലെയിം ചെയ്യാം. അതായിത് മൂന്ന് ലക്ഷം രൂപ. ബാക്കി വരുന്ന തുക രണ്ടാം പോളിസിയിലൂടെ ക്ലെയിം ചെയ്യുക.

ചില പോളിസികള്‍ ചികിത്സയുടെ ഭാഗമായ ചില ചെലവുകള്‍ പൂര്‍ണമായും പരിഗണിക്കില്ല. അങ്ങനെയുള്ളവ അടുത്ത പോളിസി വഴി ക്ലെയിം ചെയ്യാം. ഉദാഹരണത്തിന് മുറി വാടക, ബൈസ്റ്റാന്‍ഡര്‍ ചെലവ് ഇവയ്ക്ക് ചില പോളിസികളില്‍ പരമാവധി പരിധിയുണ്ടാകും. അങ്ങനെ വരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ രണ്ടാം പോളിസിയുടെ പരിധിയിലേക്ക് മാറ്റുക.

ബില്ലിംഗ് ശ്രദ്ധിക്കാം

ക്ലെയിം സെറ്റില്‍മെന്റിന് ഒറിജിനല്‍ ബില്ലുകളാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. തട്ടിപ്പ് തടയുക എന്നതാണ് ഇവിടെ ഉദേശിക്കുന്നത്. സെറ്റില്‍മെന്റ് ഫോമും ബില്ലുകളും ആദ്യ ക്ലെയിം അപേക്ഷയോടൊപ്പം നല്‍കാന്‍ ശ്രദ്ധിക്കുക. ഇവിടെ ഒരു കാര്യത്തില്‍ ജാഗ്രത വേണം. ബില്ലുകളുടെ സര്‍ട്ടിഫൈ ചെയ്ത കോപ്പി കൃത്യമായി ആവശ്യപ്പെടണം. സര്‍ട്ടിഫൈ ചെയ്ത ബില്ലുകളുടെ കോപ്പിയും വൗച്ചറമായി പുതിയ ക്ലെയിം സെറ്റില്‍മെന്റ് ഫോമാണ് രണ്ടാം ഇന്‍ഷൂറന്‍സ് കമ്പനിക്ക് നല്‍കേണ്ടത്.