സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ നമ്മള്‍ എന്തിനൊക്കെയാണ് ഉപയോഗിക്കുക? എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും....
സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ നമ്മള്‍ എന്തിനൊക്കെയാണ് ഉപയോഗിക്കുക? എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും. വലിയ വിനിമയ സാധ്യതയുള്ള ഡെബിറ്റ്് കാര്‍ഡിനെ ഈ രണ്ട് കാര്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുുത്തുമ്പോള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ പല ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുക കൂടിയാണ്. നമ്മുടെ കാര്‍ഡുകള്‍ക്ക് അധിക ആനുകൂല്യം എന്ന നിലയില്‍ അപകടമരണ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന ആകസ്മീക വിയോഗത്തെ തുടര്‍ന്ന് ബനിഫിഷ്യറിക്ക് ഈ സഹായം ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
50,000-20 ലക്ഷം രൂപ
അര ലക്ഷം രൂപ മുതല്‍ 20,00,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ബാങ്കുകള്‍ അനുസരിച്ചും കാര്‍ഡിന്റെ വിഭാഗം അനുസരിച്ചും ഇത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അക്കൗണ്ടുടമകളുടെ വിനിമയ ശേഷിയും മറ്റ് ഘടകങ്ങളും പരിഗണിച്ച് വ്യത്യസ്തങ്ങളായ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാറുണ്ട്. ഇതിനെല്ലാം വ്യക്തിഗത അപകടമരണ ഇന്‍ഷുറന്‍സ് കവറേജ് തുക വ്യത്യാസപ്പെട്ടിരിക്കും. അര ലക്ഷം മുതല്‍ 20 ലക്ഷം വരെ കവറേജുള്ള വിവിധ കാര്‍ഡുകളുണ്ട്. എയര്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് കവറേജ് തുക പല കാര്‍ഡുകള്‍ക്കും ഒരു കോടി വരെയാണ്.
എന്തു ചെയ്യണം?
എടിഎം കിയോസ്‌കുകളിലേക്ക് മാത്രമായി നമ്മുടെ കാര്‍ഡിന്റെ പ്രവേശം പരിമിതപ്പെടുത്തിയാല്‍ ചില ബാങ്കുകളുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല. കാര്‍ഡുകളിലൂടെ വിവിധ സാധനങ്ങളും സേവനങ്ങളും വാങ്ങേണ്ടതുണ്ട്. ഇതിന്റെ തോതും തുകയും ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യസപ്പെട്ടിരിക്കും. എന്നാല്‍ എസ് ബി ഐ പോലുള്ള ചില ബാങ്കുകള്‍ എടിഎം ഇടപാടും അപകട ഇന്‍ഷുറന്‍സ് ലഭിക്കാന്‍ പരിഗണിക്കുന്നുണ്ട്.
കാലാവധി
പല ബാങ്കുകളുടേയും പര്‍ച്ചേസ് കാലാവധി വ്യത്യസ്തമാണ്. സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ഡെബിറ്റ് കാര്‍ഡിന് ഈ ആനുകൂല്യം നല്‍കണമെങ്കില്‍ ക്ലെയിം ചെയ്യുന്ന സംഭവം (അപകടം) ഉണ്ടാകുന്നതിന് പരമാവധി 30 ദിവസം മുമ്പെങ്കിലും ഇതേ കാര്‍ഡില്‍ പര്‍ച്ചേസ് നടന്നിരിക്കണം. കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തി 30 ദിവസം പിന്നിടുമ്പോഴാണ് അപകടമെങ്കില്‍ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ലെന്നര്‍ഥം. എസ് ബി ഐ യ്ക്ക് ഇത് 90 ദിവസം വരെയാകാം. പക്ഷെ, എടിഎമ്മില്‍ ഉപയോഗിച്ചാലും ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. അതായിത് അപകടമുണ്ടാകുന്നതിന് 90 ദിവസം മുമ്പേ സാധനങ്ങള്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുകയോ എടിഎമ്മില്‍ കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്താല്‍ ആനുകുല്യം ലഭിക്കും. എസ് ബി ഐ ഗോള്‍ഡ്, എസ് ബി ഐ പ്ലാറ്റിനം, എസ് ബി ഐ പ്രൈഡ്, എസ് ബി ഐ പ്രീമിയം, എസ് ബി ഐ സിഗ്നേച്ചര്‍ തുടങ്ങിയ വിഭാഗം കാര്‍ഡുകളിലെല്ലാം കവറേജ് തുക വ്യത്യസപ്പെട്ടിരിക്കും.
റൂപേ കാര്‍ഡ്
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ റൂപേ കാര്‍ഡുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ കവറേജാണുള്ളത്. അപകടമുണ്ടാകുന്നതിന് 90 ദിവസം മുമ്പ് കാര്‍ഡ് ഉപയോഗിച്ചിരിക്കണം എന്ന നിബന്ധനയുണ്ട് റുപേ കാര്‍ഡില്‍ ഐ സി ഐ സി ബാങ്കിന് സമയ പരിധിയും 30 ദിവസമാണ്. പക്ഷെ പണമിടപാടില്‍ നിബന്ധനയുണ്ട്. 499 രൂപയുടെ എങ്കിലും പര്‍ച്ചേസ് കാര്‍ഡുപയോഗിച്ച് നടത്തിയിരിക്കണം. സാധാരണ അത്യാഹിതമുണ്ടായി 30- 60 ദിവസത്തിനകം നോമിനി ബാങ്കില്‍ അപേക്ഷ നല്‍കണം.
സ്വകാര്യ ബാങ്കുകള്‍ പൊതുവേ എടിഎമ്മില്‍ നടത്തുന്ന ഇടപാട് പരഗണിക്കാറില്ല. ഓണ്‍ലൈന്‍ പേയ്മെന്റ് ,പോയിന്റ് ഓഫ് സെയില്‍ മെഷിനിലൂടെ നടത്തുന്ന പര്‍ച്ചേസ്, ബില്‍ പേയ്മെന്റ് ഇവയിലൊന്നാണ് നടത്തേണ്ടത്. അപകടമുണ്ടാകുന്നതിന് 30-90 ദിവസം മുമ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ബാങ്ക് പരിഗണക്കുക. അത്യഹിതം സംഭവിച്ചാല്‍ ബന്ധപ്പെട്ട രേഖകള്‍ എല്ലാം സഹിതം സമയപരിധിക്കുള്ളില്‍ നോമിനി ആണ് അപേക്ഷ നല്‍കേണ്ടത്.