image

2 July 2024 2:25 PM GMT

Industries

യുഎസ് സ്റ്റുഡന്റ് വിസ; വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖകള്‍ കൊണ്ടുവരരുതെന്ന് എംബസി മുന്നറിയിപ്പ്

MyFin Desk

യുഎസ് സ്റ്റുഡന്റ് വിസ; വിദ്യാര്‍ത്ഥികള്‍ വ്യാജ രേഖകള്‍ കൊണ്ടുവരരുതെന്ന് എംബസി മുന്നറിയിപ്പ്
X

Summary

  • യുഎസ് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി
  • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ വിദേശ വിദ്യാഭ്യാസ കേന്ദ്രമായി തുടരുകയാണ് അമേരിക്ക
  • 2023 ല്‍ ഇന്ത്യ 1,40,000 സ്റ്റുഡന്റ് വിസകള്‍ അനുവദിച്ചു


ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ വിദേശ വിദ്യാഭ്യാസ കേന്ദ്രമായി തുടരുകയാണ് അമേരിക്ക. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി കണക്കാക്കുന്നു. എന്നാല്‍ അഭിമുഖത്തിന് വ്യാജ രേഖകള്‍ കൊണ്ടുവരുന്നതിനെതിരെ യുഎസ് എംബസി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അഭിമുഖത്തിനെത്തുന്നവര്‍ സ്വന്തം വാക്കുകളില്‍ ശരിയായ ഉത്തരങ്ങള്‍ നല്‍കണമെന്നും എംബസി അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്‌കൂള്‍ കണ്ടെത്തുന്നതിനും അഡ്മിഷന്‍, വിസ പ്രക്രിയകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നേടുന്നതിനും എജ്യുക്കേഷന്‍ യുഎസ്എയുടെ സൗജന്യ ഉപദേശക സേവനങ്ങള്‍ ഉപയോഗിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോകാനാണ് താത്പര്യപ്പെടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മികച്ച സൗകര്യങ്ങളും ഫാക്കല്‍റ്റിയും, വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക ഗവേഷണങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും, തൊഴില്‍ വിപണിയില്‍ യുഎസ് ബിരുദത്തിന്റെ ഡിമാന്റുമാണ് ഇതിന് പ്രധാന കാരണം.

2023 ല്‍ ഇന്ത്യ 1,40,000 സ്റ്റുഡന്റ് വിസകള്‍ അനുവദിച്ചു. വാര്‍ഷിക ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് 2023 അനുസരിച്ച്, 2022-23 അധ്യയന വര്‍ഷത്തില്‍ അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം ഉയര്‍ന്ന് 2,68,923 എന്ന റെക്കോര്‍ഡിലെത്തി.

അമേരിക്കന്‍ ഐക്യനാടുകളിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 25 ശതമാനത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. യുഎസിലെ വൈവിധ്യമാര്‍ന്ന മാസ്റ്റേഴ്സ് കോഴ്‌സുകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആകര്‍ഷിക്കപ്പെടുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിരുദ കോഴ്‌സുകളോടുള്ള താല്‍പ്പര്യത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, മാനേജ്‌മെന്റ് എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രധാന പഠന മേഖലകള്‍.