27 Jun 2024 10:27 AM GMT
Summary
- ഓഹരിയൊന്നിന് 267 രൂപ നിരക്കില്‍ 7.06 കോടി ഓഹരികളായിരിക്കും അള്‍ട്രാടെക്ക് ഏറ്റെടുക്കുക
- 23 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും
- വാര്‍ത്തകളെ തുടര്‍ന്ന് ഇന്നത്തെ വ്യാപാരത്തില്‍ ഇന്ത്യ സിമന്റ്സ് ഓഹരികള്‍ നേട്ടത്തില്‍ മുന്നേറുകയാണ്
ഇന്ത്യ സിമന്റ്സിന്റെ 23 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് അള്‍ട്രാടെക് സിമന്റ് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. ഓഹരിയൊന്നിന് 267 രൂപ നിരക്കില്‍ 7.06 കോടി ഓഹരികളായിരിക്കും അള്‍ട്രാടെക്ക് ഏറ്റെടുക്കുക. ഈ ഇടപാടിന്റെ മൊത്ത മൂല്യം 1,885 കോടി രൂപയാണ്. പ്രമോട്ടര്‍ ഗ്രൂപ്പിന് ഇന്ത്യ സിമന്റ്സില്‍ 28.42 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അതേസമയം പ്രശസ്ത നിക്ഷേപകനായ രാധാകിഷന്‍ ദമാനിക്കും അസോസിയേറ്റ്സിനും സിമന്റ് സ്ഥാപനത്തില്‍ 20.78 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലയളവ് ഒരു മാസമാണെന്ന് അള്‍ട്രാടെക് അറിയിച്ചു.
വാര്‍ത്തകളെ തുടര്‍ന്ന് ഇന്നത്തെ വ്യാപാരത്തില്‍ ഇന്ത്യ സിമന്റ്സ് ഓഹരികള്‍ നേട്ടത്തില്‍ മുന്നേറുകയാണ്. ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 298.80 രൂപയിലെത്തി. കഴിഞ്ഞ ദിവസം മാത്രം ഓഹരികള്‍ ഉയര്‍ന്നത് 14.49 ശതമാനമാണ്. അതേസമയം, അള്‍ട്രാടെക് സിമന്റ് ഓഹരികളും കുതിപ്പ് രേഖപ്പെടുത്തി. ഇന്‍ട്രാഡേ വ്യാപാരത്തില്‍ ഓഹരികള്‍ മൂന്നു ശതമാനത്തോളം നേട്ടം കൈവരിച്ചു.