image

16 Aug 2023 4:58 AM GMT

Industries

അടുത്തവര്‍ഷവും വിനോദസഞ്ചാരം ചെലവേറിയതാകും

MyFin Desk

tourism will continue to be expensive next year
X

Summary

  • ടിക്കറ്റ്, താമസ സൗകര്യം തുടങ്ങിയവയുടെ നിരക്ക് കുറയുന്നില്ല
  • വിനോദ സഞ്ചാരം സംബന്ധിച്ച ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം
  • അടുത്തവര്‍ഷം വിനോദസഞ്ചാര മേഖല കൂടുതല്‍ ശക്തിപ്പെടും


വിനോദയാത്ര മോഹങ്ങള്‍ 2024-ലും ചെലവേറിയതായി തുടരും. മുഖ്യകാരണം ഉയര്‍ന്ന വിമാനച്ചാര്‍ജ് തന്നെ. ഉയര്‍ന്നു നില്‍ക്കുന്ന വിമാന ഇന്ധന വില 2024 മധ്യം വരെ ഇതേ നിലയില്‍ തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. മാത്രവുമല്ല, ആവശ്യക്കാരേറി വരുന്നതിനാല്‍ ഹോട്ടല്‍ മുറികളുടെ നിരക്കുകള്‍ താഴാതെ നില്‍ക്കുകയാണ്.

ആളുകളുടെ സമ്പാദ്യം ചുരുങ്ങുകയും സാമ്പത്തിക അനിശ്ചിതത്വും നിലനില്‍ക്കുകയും ചെയ്തിട്ടും വിനോദ്‌സഞ്ചാര മേഖല കോവിഡിനു മുമ്പുള്ള നിലയിലേക്ക് ഏതാണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ശരാശരി റൂം നിരക്കുകള്‍, ഫ്ളൈറ്റ് ടിക്കറ്റ് നിരക്കുകള്‍, താമസം, ബോര്‍ഡിംഗ് തുടങ്ങിയവയുടെ നിരക്കുകളൊന്നും കുറയുന്ന ലക്ഷണമൊന്നും ഉണ്ടായില്ല. ഇപ്പോഴത്തെ ഈ പ്രവണത 2024-ലും തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ വിലയിരുത്തല്‍.

എന്നാല്‍ ഇക്കാരണം കൊണ്ട് യാത്രക്കാര്‍ തങ്ങളുടെ സഞ്ചാരം കുറയ്ക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.. യാത്രയെ ആഡംബരമായി ആളുകള്‍ ഇപ്പോള്‍ കാണുന്നില്ല. മാത്രമല്ല, ആളുകളുടെ മുന്‍ഗണനാ പട്ടികയിലേക്ക് യാത്ര കയറിക്കൂടിയിരിക്കുന്നുവെന്നതാണ് വസ്തുത.

ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാര യാത്ര പകര്‍ച്ചവ്യാധിക്കുമുമ്പുള്ള 90 ശതമാനം സ്ഥിതിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ മേഖലയില്‍ താപനില ഗണ്യമായി ഉയര്‍ന്നിട്ടും അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ സഞ്ചാരികള്‍ ഇിവിടേക്ക് ഒഴുകിയെത്തി.

പകര്‍ച്ചിവ്യാധിയായ കോവിഡിനുശേഷം ആദ്യമായി ആഗോള ട്രാവല്‍ ഭീമനായ ടിയുഐ ആദ്യമായി അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജൂണ്‍ അവസാനം വരെ മികച്ച ബുക്കിംഗാണുള്ളതെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പകര്‍ച്ചവ്യാധിക്കുശേഷം ആളുകള്‍ അവരുടെ മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിച്ചിരിക്കുകയാണെന്നും അതില്‍ യാത്ര മുന്‍നിരയിലേക്ക് എത്തിയിരിക്കുകയാണെന്നും സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍സിയായ എല്‍ഇകെ കണ്‍സള്‍ട്ടിംഗിലെ മുതിര്‍ന്ന പങ്കാളി ഡാന്‍ മക്കോണ്‍ പറയുന്നു.

യാത്രയോടുള്ള ഈ ചായ്‌വ് 2024-ല്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 ശതമാനം പേര്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതായി അമേഡിയസ് സര്‍വേ വെളിപ്പെടുത്തി. മുന്‍ വര്‍ഷമിത് 42 ശതമാനമായിരുന്നു.

ബുക്കിംഗ് ഹോള്‍ഡിംഗ്‌സ്, എയര്‍ബിഎന്‍ബി തുടങ്ങിയ ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എയര്‍ കാരിയര്‍ ഡെല്‍റ്റയും ഹോട്ടല്‍ ഭീമന്‍ മാരിയറ്റ് ഇന്റര്‍നാഷണലും സമീപഭാവിയില്‍ ശക്തമായ ഡിമാന്‍ഡ് പ്രവചിക്കുന്നു.

പകര്‍ച്ചവ്യാധിക്കുമുമ്പുണ്ടായിരുന്ന 90 ശതമാനം ബുക്കിംഗിലേക്ക് തിരിച്ചെത്തിയതായി ജര്‍മന്‍ വിമാനക്കമ്പനി ലുഫ്താന്‍സ് പറയുന്നു. മനില, ഹോങ്കോംഗ്, തായ്പേയ്, ടോക്കിയോ എന്നിവിടങ്ങളിലേക്ക് പുതിയ ഫ്ളൈറ്റുകള്‍ പ്്രഖ്യാപിച്ചുകൊണ്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് പസഫിക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപാപ്പിക്കാനൊരുങ്ങുകയാണ്.

ചുരുക്കത്തില്‍ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുമ്പോള്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവിലെ യാത്രാമോഹം ഉപേക്ഷിക്കുകയേ തരമുള്ളു. ഈ വര്‍ഷം വിലയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതില്ല.

വിമാന യാത്ര സീറ്റുകളുടെ ലഭ്യത ആവശ്യത്തേക്കാള്‍ കുടുകയും സ്ഥിര കൈവരികയും ജെറ്റ് ഇന്ധന വില കുറുക.യും ചെയ്യുന്നതുവരെ രാജ്യാന്തര വിമാന റൂട്ടുകളില്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഹോപ്പറിലെ സാമ്പത്തിക വിദഗ്ധന്‍ ഹേയ്‌ലി ബെര്‍ഗ് അഭിപ്രായപ്പെടുന്നു.