1 Feb 2024 12:46 PM GMT
Summary
- 660 രൂപ മുതൽ 1800 രൂപ വരെയുള്ള ഉല്ലാസ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്
- അടുത്ത മാസം മുതൽ അറബിക്കടൽ ,കായൽ യാത്രകളും നടത്താൻ പ്ലാൻ ചെയ്യുന്നു
- വാഗമൺ, കന്യാകുമാരി, മൂന്നാർ, വാഴ്‌വന്തോൾ - പൊന്മുടി, ഗവി എന്നിവിടങ്ങളിലേക്കാണ് യാത്രകൾ
KSRTC ബജറ്റ് ടൂർ പാക്കേജുകളിൽ വേറിട്ട ഉല്ലാസയാത്ര പാക്കേജുകളാണ് ആനവണ്ടി പ്രേമികൾക്കായി വെഞ്ഞാറമൂട് ഡിപ്പോ ഒരുക്കിയിരിക്കുന്നത്.
വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് ഫെബ്രുവരിയിൽ വാഗമൺ, കന്യാകുമാരി, ഇല്ലിക്കൽകല്ല് - ഇലവീഴാ പൂഞ്ചിറ, മൂന്നാർ, വാഴ്‌വന്തോൾ - പൊന്മുടി, ഗവി എന്നിവിടങ്ങളിലേക്ക് 660 രൂപ മുതൽ 1800 രൂപ വരെയുള്ള ഉല്ലാസ യാത്രകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
യാത്ര ഷെഡ്യൂൾ
ഫെബ്രുവരി 4 - വാഗമൺ 980 രൂപ (ഉച്ച ഭക്ഷണം ഉൾപ്പെടെ )
ഫെബ്രുവരി 10 - വാഴ്‌വന്തോൾ -പൊന്മുടി 780 രൂപ
ഫെബ്രുവരി 11- കന്യാകുമാരി 660 രൂപ
ഫെബ്രുവരി 18 - ഇല്ലിക്കൽകല്ല് - ഇലവീഴാ പൂഞ്ചിറ 800 രൂപ (ബസ് ഫെയർ മാത്രം )
ഫെബ്രുവരി 24-25 മൂന്നാർ 1800 രൂപ (സ്ലീപ്പർ സ്റ്റേ ഉൾപ്പെടെ )
ഫെബ്രുവരി 27 - ഗവി 1750 രൂപ (എൻട്രി ഫീ , ഉച്ചഭക്ഷണം , ബോട്ടിംഗ് )
വിനോദയാത്രകൾക്കൊപ്പം അടുത്ത മാസം മുതൽ കൊച്ചിയിൽ അറബിക്കടൽ ,കായൽ യാത്രകളും നടത്താൻ പ്ലാൻ ചെയ്യുന്നു. ഇവയുടെ വിവരങ്ങൾ ലഭ്യമല്ല.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും : 9447005995 , 9746865116