image

18 Jan 2025 10:16 AM GMT

Travel & Tourism

സമയകൃത്യത; രാജ്യത്ത് വന്ദേഭാരത് ഒന്നാമത്

MyFin Desk

സമയകൃത്യത; രാജ്യത്ത് വന്ദേഭാരത് ഒന്നാമത്
X

Summary

  • സമയം പാലിക്കുന്നതില്‍ കേരളത്തിലോടുന്ന ട്രെയിനുകള്‍ പിറകില്‍
  • പാസഞ്ചര്‍ തീവണ്ടികളുടെ വൈകിയോടലില്‍ കുറവ്
  • റിപ്പോര്‍ട്ട് റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയത്


രാജ്യത്ത് സമയ കൃത്യതയില്‍ ഒന്നാം സ്ഥാനത്തുള്ള തീവണ്ടിയെന്ന നേട്ടം സ്വന്തമാക്കി വന്ദേഭാരത്. സമയം പാലിക്കുന്നതില്‍ കേരളത്തിലോടുന്ന തീവണ്ടികള്‍ പുറകോട്ട് പോയതായും റിപ്പോര്‍ട്ട്.

റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. രാജ്യത്ത് മൊത്തത്തില്‍ തീവണ്ടികളുടെ സമയകൃത്യത താരതമ്യേന മെച്ചപ്പെട്ടതായും റെയില്‍യാത്രി രേഖകള്‍ പറയുന്നു.

2024ല്‍ രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളുടെ വൈകിയോടലില്‍ 8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീവണ്ടികള്‍ വൈകിയോടുന്നതിലെ ശരാശരി സമയം 20 മിനുട്ടില്‍ നിന്ന് 18 മിനുട്ടായി കുറഞ്ഞു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തീവണ്ടികളാണ് സമയകൃത്യതയില്‍ പ്രകടനം മെച്ചപ്പെടുത്തിയത്.

കേരളത്തിന് പുറമെ ബംഗാള്‍, ഒഡിഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ട്രെയിനുകളും സമയകൃത്യത പാലിക്കുന്നതില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് പുറകോട്ട് പോയി.

ട്രെയിനുകളില്‍ ഹംസഫര്‍ എക്‌സ്പ്രസാണ് കൃത്യസമയം പാലിക്കുന്നതില്‍ രാജ്യത്ത് ഏറ്റവും പുറകിലുള്ളത്. കഴിഞ്ഞ വര്‍ഷം വെച്ച് നോക്കുമ്പോള്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും ശരാശരി 55 മിനുട്ട് വരെയാണ് ഈ ട്രെയിനുകള്‍ വൈകിയോടാറുള്ളത്. തുരന്തോ എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, വന്ദേഭാരത് എന്നിവയാണ് ഈ വര്‍ഷം പ്രകടനം മെച്ചപ്പെടുത്തിയത്.