image

23 Feb 2024 10:14 AM GMT

Travel & Tourism

തീവണ്ടിയാത്രയില്‍ ഇനി സ്വിഗ്ഗി രൂചികളും

MyFin Desk

തീവണ്ടിയാത്രയില്‍ ഇനി സ്വിഗ്ഗി രൂചികളും
X

Summary

  • ഭക്ഷണം സീറ്റിലെത്തിച്ച് തരും
  • ഇക്കഴിഞ്ഞ ഒക്ടോബറില്‍ സൊമാറ്റോയും ഐആര്‍സിടിസിയുമായി സഹകരണത്തിലേര്‍പ്പെട്ടിരുന്നു
  • യാത്രക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷ വച്ച് സ്വിഗ്ഗി


റെയില്‍വേ യാത്രയില്‍ ഭക്ഷണത്തെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി ആ പേടി വേണ്ട. സൊമാറ്റോക്കു പിന്നാലെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) സ്വിഗ്ഗിയുമായി കൈകോര്‍ത്തിരിക്കുകയാണ്. ഐആര്‍സിടിസിയുടെ ഇ-കാറ്ററിംഗ് പോര്‍ട്ടിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്യാനും ഭക്ഷണം വിതരണം ചെയ്യാനും ഇതിലൂടെ സാധിക്കും.

ബെംഗളൂരു, ഭുവനേശ്വര്‍, വിജയവാട, വിശാഖപട്ടണം എന്നീ നാല് സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടം പൂര്‍്ത്തിയായാല്‍ മറ്റ് സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഫുഡ് ഡെലിവറി ആപ്പുകളും ബിസിനസ് വര്‍ധിപ്പിക്കുമെന്നാണ ്പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഐആര്‍സിടിസിയും സൊമാറ്റോയുമായി ഭക്ഷണ വിതരണ പങ്കാളിത്തം തുടങ്ങിയത്. ഡെല്‍ഹി, പ്രയാഗ് രാജ്, കാണ്‍പൂര്‍, ലഖ്‌നൗ, വാരണാസി എന്നിവയടക്കം തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് സൊമാറ്റോയുടേയും സേവനം ലഭിക്കുക. ഐആര്‍സിടിസി ഇ- കാറ്ററിംഗ് പോര്‍ട്ടല്‍ വഴി തന്നെ സൊമാറ്റോയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

എങ്ങനെ ഓര്‍ഡര്‍ ചെയ്യാം

പിഎന്‍ആര്‍ നമ്പര്‍ നല്‍കി ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം. ശേഷം ഭക്ഷണശാല തിരഞ്ഞെടുക്കാവുന്നതാണ്.

ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ഓണ്‍ലൈനായി പണമടക്കുകയോ, ഭക്ഷണം ലഭ്യമായ ശേഷം പണം നല്‍കുകയോ ചെയ്യുക.

ഭക്ഷണം നിങ്ങളുടെ സീറ്റിലെത്തിച്ച് തരും.

സ്വിഗ്ഗി ഓഹരി വിപണിയിലേക്ക്

ഈ വര്‍ഷം ഓഹരി വിപണിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വിഗ്ഗി. ഐപിയോയുടെ ഭാഗമായുള്ള പ്രാഥമിക നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍. 11 ബില്യണ്‍ ഡോളറിന്റെ ഐപിഒ മൂല്യനിര്‍ണ്ണയ ലക്ഷ്യമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024-ല്‍ ഐപിഒ വഴി 8,300 കോടി രൂപ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.