25 March 2024 4:59 PM IST
Summary
- 1.1 ദശലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് 2023 ഓടെ സിംഗപ്പൂരിലെത്തിയത്.
- സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന് ഇന്ത്യയില്‍ രണ്ട് ഓഫീസുകളുണ്ട്.
- ബിസിനസ് യാത്രികരേയും ലക്ഷ്യമിടുന്നു.
ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിപുലീകരണത്തിനൊരുങ്ങുകയാണ് സിംഗപ്പൂര്‍ വിനോദ സഞ്ചാര മേഖല. ഹോസ്പിറ്റാലിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് രാജ്യം. 2019 ല്‍ ഇന്ത്യയില്‍ നിന്ന് 1.4 ദശലക്ഷം വിനോദ സഞ്ചാരികളാണ് സിംഗപ്പൂരിലെത്തിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരി വിനോദ സഞ്ചാര വരുമാനത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു, 2023 ഓടെ 1.1 ദശലക്ഷം ഇന്ത്യന്‍ സഞ്ചാരികള്‍ സിംഗപ്പൂരിലെത്തിയതോടെ രാജ്യം വിനോദ സഞ്ചാര മേഖലയില്‍ തിരിച്ചുവരവിലാണ്.
ഇന്ത്യയുടെ അവധിക്കാല കേന്ദ്രമായി സിംഗപ്പൂരിലെ തിരഞ്ഞെടുക്കാന്‍ മുംബൈയിലും ഡെല്‍ഹിയിലും സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡിന് രണ്ട് ഓഫീസുകളുണ്ട്. നിലവിലുള്ള 72,000 റൂം സൗകര്യമാണ് സഞ്ചാരികള്‍ക്കായി സിംഗപ്പൂര്‍ സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിലേക്ക് 9,000 പുതിയ ഹോട്ടല്‍ മുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സിംഗപ്പൂര്‍ ഒരുക്കുന്നത്.
സഞ്ചാരികളെ മാത്രമല്ല, ബിസിനസ് യാത്രികരേയും ഈ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിനും ഇത് സഹായകമാകും. ഫാര്‍മ, ബയോമെഡ്, ഐടി, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ ധാരാളം അവസരങ്ങള്‍ വരുന്നതും നാം കാണുന്നു. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിന് സിംഗപ്പൂരിന് വളരെ ശക്തമായ വ്യവസായങ്ങളാണിവ, നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വലിയ തോതിലുള്ള എക്‌സിബിഷനുകളും കോണ്‍ഫറന്‍സുകളും സിംഗപ്പൂരിലുണ്ടെന്ന് എസ്ടിബി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പോഹ് ചി ചിച്വാന്‍ പറഞ്ഞു.