20 April 2024 5:07 AM GMT
Summary
- സ്ത്രീ സൗഹൃദ സമീപനം സൗദി അറേബ്യയെ ആഗോള ടൂറിസം മേഖലയിൽ വേറിട്ട് നിർത്തുന്നു
- G20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ റാങ്ക് നേടി
- വിപുലീകരിച്ച വിസ നയങ്ങൾ സൗദി അറേബ്യ സന്ദർശിക്കുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കി
സ്ത്രീ യാത്രികർക്കിടയിൽ ഇപ്പോൾ ഏറ്റവും ജനപ്രിയമായ വിനോദ യാത്രാ കേന്ദ്രങ്ങളിലൊന്നായി മാറി കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. സ്ത്രീകൾക്ക് സുരക്ഷിതവും മനോഹരവുമായ യാത്രാ അനുഭവങ്ങൾ നൽകാൻ പരിശ്രമിക്കുന്നതിലൂടെ വുമൺ സോളോ ട്രിപ്പുകൾക്ക് സൗദി അറേബ്യ മികച്ച ലക്ഷ്യസ്ഥാനമായി ഉയർന്ന് വരുകയാണ്. വിശ്രമിക്കാനും, യാത്രകളിലൂടെ പുത്തൻ ഉണർവ് നേടാനും ആഗ്രഹിക്കുന്ന സ്ത്രീ സഞ്ചാരികൾക്കായി സൗദി അറേബ്യ മികച്ച അവധി ദിനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
യുഎയിയുടെ സജീവമായ സാംസ്കാരിക പരിതസ്ഥിതികൾ, തിരക്കേറിയ നഗര സമൂഹം, ശാന്തമായ മണലാരണ്യ കാഴ്ച്ചകൾ, ലോകോത്തര പരിപാടികൾ മുതൽ സമ്പന്നമായ പൈതൃകവും സംസ്കാരവുമുള്ള വൈവിധ്യമാർന്ന പ്രദേശങ്ങളുടെ അവിസ്മരണീയമായ അനുഭവങ്ങൾ, അതിഗംഭീരമായ സാഹസിക വിനോദങ്ങൾ എല്ലാം ഉൾപ്പെടുന്ന ആതിഥ്യ മര്യാദയുടെ യഥാർത്ഥ മനോഭാവം അടിവരയിട്ടിരിക്കുന്ന ഒരു ലക്ഷ്യസ്ഥാനമാണ് സൗദി അറേബ്യ.
സോളോ വനിതാ യാത്രക്കാർക്ക് സൗദി അറേബ്യയിലെ പുരാതന നഗരങ്ങളിൽ യാത്ര ചെയ്യാനും പര്യവേക്ഷണം ചെയ്യാനും ഡെസേർട്ട് സഫാരി, ഹോട്ട് എയർ ബലൂൺ റൈഡുകൾ തുടങ്ങിയ ഔട്ട്ഡോർ ആക്ടിവിറ്റികൾ ആസ്വദിക്കാനും അവസരമുണ്ട്. സൗദി അറേബ്യ സ്ത്രീകൾക്ക് മാത്രമായി സേവനങ്ങൾ നൽകുന്ന റൈഡിങ് ആപ്പുകൾ വാഗ്ദാനം ചെയ്യുന്നു. സ്ത്രീ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന "ഫീമെയിൽ മുൻഗണന" ഓപ്ഷനും യൂബർ ആപ്പിൽ ഉണ്ട്. യാത്ര സുഗമമാക്കുന്നതിന്, അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി വനിതാ ട്രാവൽ ഗ്രൂപ്പ് ഉൾപ്പെടെ നിരവധി വനിതാ ട്രാവൽ ഗ്രൂപ്പുകളുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ
സന്ദർശകരെ സഹായിക്കുന്നതും, മാന്യവും, ദയാപൂർവ്വവുമായ സമീപനം വഴി, മികച്ച ഹോസ്പിറ്റാലിറ്റിക്ക് സൗദി അറേബ്യ ഏറെ പ്രസിദ്ധമാണ്. രാജ്യത്തെത്തുന്ന സ്ത്രീ യാത്രക്കാർക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കുന്നതിനാൽ അവർക്ക് തങ്ങൾ സുരക്ഷിതരാണെന്ന ബോധ്യം ലഭിക്കുന്നു. ഈ സ്ത്രീ സൗഹൃദ സമീപനം സൗദി അറേബ്യയെ ആഗോള ടൂറിസം മേഖലയിൽ വേറിട്ട് നിർത്തുന്നു.
അന്താരാഷ്ട്ര സൂചികകൾ അനുസരിച്ച്, ജി 20 രാജ്യങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ കണക്കാക്കപ്പെടുന്നു. ഇൻഷുർമൈട്രിപ്പിൽ നിന്ന് തുടർച്ചയായി മൂന്നാം വർഷവും സൗദിയിലെ മദീന നഗരത്തിന് ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഏകാന്ത യാത്രയ്ക്കുള്ള ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ആത്മീയതയും ആതിഥ്യമര്യാദയും സംസ്കാരത്തിൻ്റെ കാതലായ രാജ്യമാണ് സൗദി അറേബ്യ, മറ്റുള്ളവരെ പരിപാലിക്കുന്നത് ജീവിതരീതിയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കപ്പെടുന്നു. സൗദി അറേബ്യയിലെ എസ്എംഇകളിൽ 45 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്, കൂടാതെ രാജ്യത്തെ ടൂറിസം, ഫാഷൻ മേഖലകളിൽ സ്ത്രീകൾ നേതൃത്വം വഹിക്കുന്നു.
അതേസമയം, യാത്ര ചെയ്യുമ്പോൾ സൗദി ജനതയുടെ ആതിഥ്യം സ്വീകരിക്കാനും പള്ളികൾ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മാന്യമായി വസ്ത്രം ധരിക്കാനും സൗദി സംസ്കാരം സഞ്ചാരികളെ ഓർമ്മിപ്പിക്കുന്നു.
പുതുക്കിയ വിസ നയങ്ങൾ വഴി സൗദി അറേബ്യ സന്ദർശിക്കുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമായിരിക്കുന്നു. ഇ വിസ പ്രോഗ്രാമിൽ ഇപ്പോൾ 63 രാജ്യങ്ങളും, പ്രത്യേക ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു. യുകെ, യുഎസ്, ഷെങ്കൻ വിസയുള്ളവർക്ക് ഇ വിസ തൽക്ഷണം ലഭിക്കും.